ഒപ്റ്റിക്കൽ ഇല്യൂഷൻ എന്നത് ഒരുതരം മിഥ്യയാണ്. അതിൽ നമ്മൾ കാണുന്ന ചിത്രമോ ദൃശ്യമോ വ്യക്തമായി മനസ്സിലാക്കാൻ കഴിയില്ല. നമ്മുടെ മസ്തിഷ്കത്തെ കബളിപ്പിക്കുന്ന തരത്തിലാകും ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ കാണപ്പെടുക. അത്തരത്തിലുള്ള ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഈ കാടിന്റെ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന കരടിയെ 14 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ?


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ നിന്ന് 14 സെക്കൻഡിനുള്ളിൽ കരടിയെ കണ്ടെത്താനാകുമോയെന്ന് ശ്രമിച്ചു നോക്കൂ. ചിത്രം ശ്രദ്ധാപൂർവ്വം നോക്കുക, നിങ്ങൾക്ക് മറഞ്ഞിരിക്കുന്ന കരടിയെ കണ്ടെത്താൻ കഴിയും. ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിന്റെ നിറം കണ്ണുകൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. എന്നാൽ സൂഷ്മമായി നിരീക്ഷിച്ചാൽ കരടിയെ കണ്ടെത്താൻ സാധിക്കും. ചിത്രം നിരീക്ഷിച്ചുനോക്കൂ.



ഒരു നദിക്ക് ഇരുവശത്തുമായി വളർന്നു നിൽക്കുന്ന മരങ്ങളാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. പച്ചപ്പ് നിറഞ്ഞ ഒരു കാടിന്റെ ദൃശ്യമാണ് ഇതിൽ കാണാൻ സാധിക്കുക. മരങ്ങളാലും ഇലകളാലും നിറഞ്ഞ ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന കരടിയെ കണ്ടെത്തുക അൽപം പ്രയാസമുള്ള കാര്യമാണ്. എന്നാൽ നിങ്ങളുടെ നിരീക്ഷണ പാടവം മികച്ചതാണെങ്കിൽ വളരെ വേ​ഗം തന്നെ കരടിയെ കണ്ടുപിടിക്കാൻ സാധിക്കും. 14 സെക്കൻഡിനുള്ളിൽ കരടിയെ കണ്ടെത്താൻ സാധിക്കാത്തവർക്ക് താഴെയുള്ള ചിത്രം പരിശോധിച്ച് കരടി എവിടെയാണ് ഒളിച്ചിരുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.