ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്: മനസ്സിനെയും മസ്തിഷ്കത്തെയും കബളിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. നമ്മുടെ മസ്തിഷ്കം യാഥാർത്ഥ്യത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും മനസ്സിലാക്കുന്ന ആകർഷകമായ പ്രതിഭാസങ്ങളാണിത്. അവ പലപ്പോഴും പ്രകൃതിയിലും കാണപ്പെടുന്നു. മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമ്മിതികളോ ആണ് ഇവ.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങൾ ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ പരിഹരിക്കുന്നത് ആസ്വദിക്കുന്ന ആളാണോ? എന്നാൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചിന്റെ പ്രധാന ലക്ഷ്യം നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്തുകയെന്നതും നിങ്ങളുടെ ധാരണയുടെ നിലവാരം മനസ്സിലാക്കാൻ സഹായിക്കുകയെന്നതുമാണ്. താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ ചിതറിക്കിടക്കുന്ന പുല്ലുകൾക്കുള്ളിലുള്ള സൂചി ഒമ്പത് സെക്കൻഡിനുള്ളിൽ കണ്ടെത്തുകയെന്നതാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലിലെ വെല്ലുവിളി.



ഡൂഡോൾഫ് എന്നറിയപ്പെടുന്ന ഹംഗേറിയൻ കലാകാരൻ ഗെർഗെലി ഡുഡാസാണ് ഈ ചിത്രം സൃഷ്ടിച്ചത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിൽ വിദ​ഗ്ധാനാണ് അദ്ദേഹം. മുൻപ് സൂചിപ്പിച്ചതുപോലെ നിങ്ങൾ വൈക്കോൽ കൂനയിൽ കിടക്കുന്ന സൂചിയാണ് കണ്ടെത്തേണ്ടത്. ഒമ്പത് സെക്കന്റാണ് ഇതിനുള്ള സമയം. വൈക്കോൽ കൂനയിലെ സൂചി ഒറ്റനോട്ടത്തിൽ കണ്ടെത്താൻ പ്രയാസമാണ്.


നിങ്ങൾ ചിത്രം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും ചിത്രത്തിന്റെ എല്ലാ വശങ്ങളും കൃത്യമായി വിശകലനം ചെയ്യുകയും വേണം. വൈക്കോൽ കൂനയുടെ ഇടയിൽ ചില പുഴുക്കളും വണ്ടുകളും ഇലകളും കിടക്കുന്നത് കാണാം. സൂചി കണ്ടെത്താൻ കഴിയാത്തവർ താഴെയുള്ള ചിത്രം പരിശോധിക്കൂ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.