സാമൂഹിക മാധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾക്ക് വളരെയധികം ആരാധകരാണ് ഉള്ളത്. ഇത്തരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്താൻ നെറ്റിസൺസിന് വളരെ ഇഷ്ടമാണ്. ആളുകളുടെ സ്വഭാവം, ഇഷ്ടങ്ങൾ, പെരുമാറ്റം നിലവിലെ മൂഡ് എന്നിവഎല്ലാം മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. സാധാരണ ജീവിതത്തിലെ വിരസത മാറ്റാൻ ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരം ചിത്രങ്ങൾ തലച്ചോറിന് വ്യായാമം നൽകാനും ഏകാഗ്രത വർധിപ്പിക്കാനും ഒക്കെ സഹായിക്കാറുണ്ട്. രോഗികളുടെ സ്വഭാവം പൂർണമായും മനസിലാക്കാനും അവരുടെ മനസികാവസ്ഥകൾ അറിയാനും പലപ്പോഴും സൈക്കോളജിസ്റ്റുകളും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതൊരു ഗോതമ്പ് പാടത്തിന്റെ ചിത്രമാണ്. വളരെ ഭംഗിയുള്ള ചിത്രത്തിൽ സൂര്യൻ ഉദിക്കുന്നതും വളരെ ഭംഗിയുള്ള ഗോതമ്പ് കതിരുകളും ഒക്കെ കാണാൻ കഴിയും. എന്നാൽ ഈ ചിത്രത്തിൽ ഒരു പച്ച പുൽച്ചാടി ഒളിച്ചിരിപ്പുണ്ട്. നെല്കതിരുകൾക്കിടയിൽ നിന്ന് പുൽച്ചാടിയെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല. ഒപ്പം തന്നെ നേരിയ തോതിൽ മഞ്ഞും പടർന്നിട്ടുണ്ട്. നിങ്ങൾക്ക് ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പുൽച്ചാടിയെ 7 സെക്കന്റുകളിൽ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ. നിങ്ങൾക്ക് ആദ്യ 7  സെക്കന്റുകളിൽ ഈ   പുൽച്ചാടിയെ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ മികച്ച നിരീക്ഷണ പാടവം ഉള്ള ഒരാളാണെന്നാണ് അർഥം .


ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒരു തെറ്റുണ്ട്; 7 സെക്കന്റുകളിൽ കണ്ടെത്താമോ?


ചിത്രത്തിലെ പുൽച്ചാടിയെ കാണാം 



ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കാൻ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.