മനസ്സിനെയും മസ്തിഷ്കത്തെയും കബളിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്. നമ്മുടെ മസ്തിഷ്കം യാഥാർത്ഥ്യത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും മനസ്സിലാക്കുന്ന ആകർഷകമായ പ്രതിഭാസങ്ങളാണിത്. അവ പലപ്പോഴും പ്രകൃതിയിലും കാണപ്പെടുന്നു. മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമ്മിതികളോ ആണ് ഇവ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്റെ ഉദ്ദേശ്യം നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ പരിശോധിക്കുകയും നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇന്റർനെറ്റിൽ വലിയ തരം​ഗമാണ് സൃഷ്ടിക്കുന്നത്. നിരവധി പേരാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ ചെയ്യാൻ താത്പര്യപ്പെടുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ആകാം. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഓരോരുത്തരുടെയും നിരീക്ഷണ വൈദ​ഗ്ധ്യത്തെ വെളിപ്പെടുത്തുന്നതാണ്.


ഇന്നത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടെത്താമോയെന്നാണ് ശ്രമിക്കേണ്ടത്. വനത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്. കംഗാരുക്കളുടെ ഒരു കൂട്ടം പുല്ല് മേഞ്ഞുനടക്കുന്നത് നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാം. കം​ഗാരുക്കളിൽ ചിലത് ക്യാമറയിലേക്ക് നോക്കുന്നതായി കാണാം. എന്നാൽ ഈ കം​ഗാരുക്കളുടെ കൂട്ടത്തിൽ കാടിന്റെ പശ്ചാത്തലത്തിൽ ഒരു പുള്ളിപ്പുലി ഒളിച്ചിരിപ്പുണ്ട്. ഈ ചിത്രം സൂക്ഷ്മമായി നിരീക്ഷിക്കൂ. ഏഴ് സെക്കന്റിനുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്താനാകുമോയെന്ന് നോക്കൂ.



പുള്ളിപ്പുലികൾ തന്ത്രശാലികളും വേഗതയുള്ളവരുമാണ്. കംഗാരുക്കളുടെ കൂട്ടത്തെ ആക്രമിക്കാൻ പറ്റിയ സമയം കാത്ത് പുള്ളിപ്പുലി പതിയിരിക്കുന്നതായാണ് ചിത്രത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുക. നിങ്ങൾക്ക് പുള്ളിപ്പുലിയെ കണ്ടെത്താൻ സാധിച്ചില്ലേ. വലതുവശത്ത് രണ്ട് മരങ്ങൾ നിൽക്കുന്നത് ശ്രദ്ധിച്ചുനോക്കൂ. അതിൽ ഇടതുവശത്തെ മരത്തിന് പുറകിലായി മറഞ്ഞിരിക്കുന്ന പുള്ളിപ്പുലിയെ കാണാൻ സാധിക്കുന്നുണ്ടോയെന്ന് ശ്രമിച്ചു നോക്കൂ. ഇനിയും പുള്ളിപ്പുലിയെ കണ്ടെത്തിയില്ലെങ്കിൽ താഴെയുള്ള ചിത്രം പരിശോധിക്കൂ.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.