എല്ലാവർക്കും മുയലിനെ ഇഷ്ടമാണ്. പ്രത്യേകിച്ചും വെളുത്ത പഞ്ഞികെട്ട് പോലിരിക്കുന്ന മുയലുകൾ ഓടി നടക്കുന്നത് കാണാൻ ആളുകൾക്ക് വളരെയധികം ഇഷ്ടമാണ്. എന്നാൽ മഞ്ഞിനിടയിൽ ഒളിച്ചിരിക്കുന്ന ഒരു മുയലിനെ സങ്കൽപ്പിച്ച് നോക്കൂ. കാണാൻ പോലും പറ്റില്ലല്ലേ? അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മുയലിനെയാണ് നിങ്ങൾ കണ്ടത്തേണ്ടത്. അത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യവുമാണ്. കാരണം മഞ്ഞിനിടയിൽ മുയൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് പോലും തിരിച്ചറിയാൻ കഴിയില്ല. നിങ്ങൾക്ക് അപാര ബുദ്ധിയും, ഏകാഗ്രതയും ഉണ്ടെങ്കിൽ മാത്രമേ ഈ മുയലിനെ കണ്ടെത്താൻ സാധിക്കുകയുള്ളൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിസുന്ദരമായ ഒരു ചിത്രമാണിത്. മഞ്ഞ് മൂടി കിടക്കുന്ന ഒരു പാർക്കിന്റെ ചിത്രമാണിത്. ഈ ചിത്രത്തിൽ മഞ്ഞ് മൂടി കിടക്കുന്ന പാർക്കും, പുറകിലായി ഒരു വനവും. കൂടാതെ  ഇരിക്കാനുള്ള ഇടവും ഒക്കെ കാണാൻ സാധിക്കും. എന്നാൽ വനത്തിലും പാർക്കിലും ഇരിക്കാനുള്ള സ്ഥലത്തും ഒക്കെ മഞ്ഞ് മൂടി കിടക്കുകയാണ്. ഇതിനിടെയിലാണ് മുയൽ ഒളിച്ചിരിക്കുന്നത്. ഈ മുയലിനെ ക്ജണ്ടെത്താൻ നിങ്ങൾക്ക് ലഭിക്കുന്ന സമയം വെറും 7 സെക്കന്റുകളാണ്. നിങ്ങൾ ഈ ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കൂ. നിങ്ങൾക്ക് മുയലിനെ കണ്ടെത്താൻ കഴിഞ്ഞോ? ഇല്ലെങ്കിൽ ചില സൂചനകൾ തരാം. മുയൽ തറയിൽ മഞ്ഞിനിടയിലാണ് ഒളിച്ചിരിക്കുന്നത്. ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇരിക്കാനുള്ള ബെഞ്ചിന് അടിയിലായി നോക്കൂ. നിങ്ങൾക്ക് ഒളിച്ചിരിക്കുന്ന മുയലിനെ കണ്ടെത്താൻ സാധിക്കും.


ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒരു മൃഗം ഒളിച്ചിരിപ്പുണ്ട്; ഒറ്റനോട്ടത്തിൽ കണ്ടെത്താമോ?


മുയലിനെ കാണാം 



  ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...




ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.