ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്തുന്നത് മിക്ക ആളുകൾക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. ഒരു വസ്തുവിന്റെയോ ചിത്രത്തിന്റെയോ മനസ്സിനെ ആശയക്കുഴപ്പത്തിലാക്കുന്ന വിധത്തിലുള്ള ചിത്രീകരണമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. വ്യത്യസ്ത വീക്ഷണങ്ങളിൽ നോക്കിയാൽ വ്യത്യസ്തമായ രൂപഭാവങ്ങളാണ് ഇത്തരം ചിത്രങ്ങൾക്ക് കാണാനാകുക.  ഇത്തരം ചിത്രങ്ങൾ മനസിനും തലച്ചോറിനും കണ്ണുകൾക്കും ഒക്കെ വളരെ നല്ലൊരു വ്യായാമമാണ്. കൂടാതെ ഏകാഗ്രത വർധിപ്പിക്കാനും ആളുകളെ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എങ്ങനെ വീക്ഷിക്കുന്നുവെന്നതിൽ നിന്ന് ഒരാളുടെ വ്യക്തിത്വത്തെയേയും ബുദ്ധിവികാസത്തെയും കുറിച്ചും മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിൽ ഉള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു ചിത്രമാണിത്. ഇതൊരു പുൽമേടിന്റെ ചിത്രമാണ്. ചിത്രത്തിൽ ഉണങ്ങിയ പുല്ലുകളും, ഇടയ്ക്ക് വളരെ കുറിച്ച് പച്ച പ്പുല്ലുകളും പിന്നെ കുറച്ച് മണ്ണും കാണാം. എന്നാൽ ഈ ചിത്രത്തിൽ ഒരു പാമ്പ് ഒളിച്ചിരിപ്പുണ്ട്. ഈ പാമ്പിനെ കണ്ടെത്താൻ നിങ്ങൾക്കുള്ള സമയം 13 സെക്കന്റുകൾ മാത്രമാണ്. വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇതിലെ പാമ്പിനെ 13 സെക്കന്റുകൾക്ക് ഉള്ളിൽ കണ്ടെത്താൻ സാധിക്കുക. നിങ്ങൾക്ക് പാമ്പിനെ കണ്ടെത്താൻ സാധിച്ചാൽ നിങ്ങൾക്ക് വളരെനല്ല കാഴ്ച  ശക്തിയുണ്ടെന്നും, നിങ്ങൾ അതിബുദ്ധിമാനാണെന്നുമാണ് അർഥം.  


ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പൂച്ചയെ 5 സെക്കന്റുകളിൽ കണ്ടെത്താമോ?


പാമ്പിനെ കാണാം 



 നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ.  ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്.  ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉണ്ട്.  ഇത്തരം ചിത്രങ്ങൾ തലച്ചോറിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ഒരു ചിത്രത്തിൽ ഉള്ള കാര്യങ്ങൾ ഇല്ലെന്നും, ഉള്ള കാര്യങ്ങൾ ഇല്ലെന്നും ഒക്കെ തോന്നാം. ഒരു സാധാരണ മനുഷ്യ മസ്തിഷ്കത്തിന് ഓരോ കോണിൽ നിന്നും വ്യത്യസ്തമായ ധാരണ രൂപപ്പെടുത്തുന്ന കാര്യങ്ങളെയോ ചിത്രങ്ങളെയോ വ്യത്യസ്തമായി കാണാനോ കഴിയും. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.