Optical Illusion : 20 സക്കൻഡ് മാത്രം; ; ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മൃഗത്തെ കണ്ടെത്താമോ?
Optical Illusion ഒറ്റനോട്ടത്തിൽ ഒരു പക്ഷി വെണ്ണയും (ചീസ്) പിടിച്ച് നിൽക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണിത്.
20 സക്കൻഡുകൾ കൊണ്ട് ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന രണ്ടാമത്തെ മൃഗത്തെ നിങ്ങൾ കണ്ടെത്തിയാൽ നിങ്ങൾ മറ്റുള്ളവരിൽ നിന്ന വ്യത്യസ്തനായിരിക്കും. അത് കേവലം നിരീക്ഷണത്തിൽ മാത്രമല്ല, നിലപാടുകൾ, ആലോചനകൾ അങ്ങനെ തുടങ്ങി 99 ശതമാനം പേരുടെ സാധാരണഗതിയിലുള്ള ചിന്തകളിൽ നിന്ന് നിങ്ങളൊരു വ്യത്യസ്തനായിരിക്കും. കാരണം ആ 99 ശതമാനം പേർക്കും ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ മൃഗത്തെ കണ്ടെത്താൻ സാധിക്കില്ല.
പക്ഷി മാത്രമല്ല ഒരു മൃഗവുമുണ്ട്
ഒറ്റനോട്ടത്തിൽ ഒരു പക്ഷി വെണ്ണയും (ചീസ്) പിടിച്ച് നിൽക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണിത്. എന്നാൽ ഇതിൽ പക്ഷിയെ കൂടാതെ ഒരു മൃഗം ഒളിച്ചിരിപ്പുണ്ട് കണ്ടെത്തുക.
ALSO READ : Optical Illusion : ഈ ചിത്രത്തിൽ ഒരു മൃഗം ഒളിച്ചിരിപ്പുണ്ട്; ഒറ്റനോട്ടത്തിൽ കണ്ടെത്താമോ?
ഒളിച്ചിരിക്കുന്ന മൃഗത്തെ കണ്ടെത്തിയോ?
ഒരു സൂചന നൽകാം ഫോൺ തിരിച്ച് നോക്കിയാൽ നിങ്ങൾക്ക് ഒളിച്ചിരിക്കുന്ന മൃഗത്തെ കണ്ടെത്താൻ സാധിക്കുന്നതായിരിക്കും. അതെ വെണ്ണ കൈയ്യിൽ വെച്ചിരിക്കുന്ന ഒരു കുറുക്കനാണ് ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ഒപ്റ്റിക്കൽ ഇല്യൂഷൻ സംബന്ധമായി ചിത്രങ്ങൾ ടിക്ടോകിലെ റാണ എന്ന പ്രൊഫൈലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ALSO READ : Optical Illusion : ഈ ചിത്രത്തിൽ എത്ര 7 ഉണ്ടെന്ന് കണ്ടെത്താമോ? 99 ശതമാനം പേർക്കും സാധിക്കില്ല
മിക്കവർക്കും ഒറ്റനോട്ടത്തിൽ ഒളിഞ്ഞിരിക്കുന്ന കുറുക്കനെ കണ്ടെത്താൻ സാധിച്ചില്ലായിരുന്നു. വെണ്ണയുമായി നിൽക്കുന്ന പക്ഷി മാത്രമാണ് എല്ലാവരും കണ്ടെത്തിട്ടുള്ളത്. എന്നാൽ റാണ പങ്കുവച്ച് ചിത്രത്തിൽ ചിലർ അഭിപ്രായപ്പെടുന്നത് പക്ഷിയിൽ നിന്നും കുറുക്കൻ വെണ്ണ തട്ടിപറച്ചു കൊണ്ടു പോകുന്നതാണ് കാണുന്നത്. വെണ്ണ കൊണ്ട് മൂക്ക് കുത്തിയ പക്ഷിയെന്നും ചിലർ തമാശ രൂപേണ ചിത്രത്തിന് താഴെ കമന്റ് രേഖപ്പെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.