Optical Illusion: നിങ്ങളുടെ ഐക്യു ലെവൽ പരിശോധിക്കാം; ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മൃഗങ്ങളെ കണ്ടെത്തൂ
Optical Illusion: ധാരാളം ഒപ്റ്റിക്കൽ ഇല്യൂഷൻ വീഡിയോകളും ചിത്രങ്ങളും ദിനംപ്രതി സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നിരുന്നാലും ഒപ്റ്റിക്കൽ ഇല്യൂഷൻസിന്റെ ജനപ്രീതി നഷ്ടപ്പെടുന്നില്ല.
ഒപ്റ്റിക്കൽ ഇല്യൂഷൻസ് വളരെ ജനപ്രിയമാണ്. ധാരാളം ഒപ്റ്റിക്കൽ ഇല്യൂഷൻ വീഡിയോകളും ചിത്രങ്ങളും ദിനംപ്രതി സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നിരുന്നാലും ഒപ്റ്റിക്കൽ ഇല്യൂഷൻസിന്റെ ജനപ്രീതി നഷ്ടപ്പെടുന്നില്ല. ലോകമെമ്പാടുമുള്ള പലർക്കും ഇത് ദൈനംദിന പസിൽ ആയി മാറിയിരിക്കുന്നു. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചിൽ നിങ്ങളോട് ഒരു കുറുക്കന്റെ വീക്ഷണകോണിൽ നിന്ന് ഒരു ചിത്രം വിലയിരുത്താനാണ് ആവശ്യപ്പെടുന്നത്. താഴെയുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ, ഇര തേടാൻ കാത്തിരിക്കുന്ന ഒരു കുറുക്കനെ കാണാം. കുറുക്കൻ ഒരു മരത്തിൽ കയറാൻ ശ്രമിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഈ മരത്തിന് ചുറ്റും നിരവധി മൃഗങ്ങൾ മറഞ്ഞിരിപ്പുണ്ട്. പല മൃഗങ്ങളും കാണാൻ സാധിക്കാത്ത വിധത്തിൽ മരത്തിന് ഇടയിലും ഇലകൾക്കിടയിലുമാണ് മറഞ്ഞിരിക്കുന്നത്. ഇത് കുറുക്കനെ ആശയക്കുഴപ്പത്തിലാക്കുന്നു. ചിത്രത്തിലെ എല്ലാ മൃഗങ്ങളെയും കണ്ടെത്താൻ കുറുക്കനെ സഹായിക്കാമോ? കുറുക്കനെ ഈ പസിലിൽ സഹായിക്കുന്നതിന് നിങ്ങൾക്ക് 32 സെക്കന്റ് സമയമാണ് അനുവദിച്ചിട്ടുള്ളത്.
ചിത്രത്തിൽ 16 മൃഗങ്ങളാണ് ഒളിച്ചിരിക്കുന്നത്. 129-ന് മുകളിൽ ഐക്യു ലെവൽ ഉള്ള ആളുകൾക്ക് മാത്രമേ 32 സെക്കന്റിനുള്ളിൽ ചിത്രത്തിലെ 16 മൃഗങ്ങളെ കണ്ടെത്താൻ കഴിയൂ. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം 1872-ൽ യുഎസ് പ്രിന്റ് മേക്കർമാരായ കറിയറും ഐവ്സും ചേർന്നാണ് നിർമ്മിച്ചത്. പസിൽഡ് ഫോക്സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ പസിൽ നിർമ്മിച്ചിട്ട് ഇപ്പോൾ 150 വർഷം പിന്നിട്ടിരിക്കുന്നു. പസിൽഡ് ഫോക്സ് 150 വർഷമായി ആളുകളെ രസിപ്പിക്കുകയും ഉത്തരം കണ്ടെത്താൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ്.
ചില സൂചനകൾ: കുറുക്കൻ എവിടേക്കാണ് ദൃഷ്ടി പതിപ്പിച്ചരിക്കുന്നതെന്ന് നോക്കുക എന്നതാണ് ആദ്യത്തെ സൂചന. പക്ഷികൾ, കുതിര, ആട് തുടങ്ങി പല തരത്തിലുള്ള ജീവികളെ ചിത്രത്തിൽ കാണാം. ചിത്രത്തിൽ ഒരു കുതിരയെയും ആട്ടിൻകുട്ടിയെയും നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ. കൂടാതെ ഇലകൾക്കിടയിൽ ഒരു പന്നിയും ഒളിച്ചിരിക്കുന്നുണ്ട്. ഇടതുവശത്തുള്ള മരക്കൊമ്പിൽ മൂന്ന് മനുഷ്യരുടെ മുഖങ്ങളുമുണ്ട്. മനുഷ്യനും ഒരു സാമൂഹിക ജീവിയാണല്ലോ. ചിത്രത്തിന്റെ വലതുവശത്തും രണ്ട് മൃഗങ്ങൾ ഉണ്ട്. ഇവയെല്ലാം നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നുണ്ടോ.
മറഞ്ഞിരിക്കുന്ന എല്ലാ മൃഗങ്ങളെയും കണ്ടെത്താൻ കഴിയാത്തവർ ചുവടെയുള്ള ചിത്രം പരിശോധിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...