ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളോട് ആളുകൾക്ക് താത്പര്യം വളരെ കൂടുതലാണ്. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങളിൽ വ്യത്യസ്‍തരായ ആളുകൾ വ്യത്യസ്തമായ കാര്യങ്ങളായിരിക്കും കാണുന്നത്. ഇത്തരം ചിത്രങ്ങൾ പലപ്പോഴും  മാനസികാരോഗ്യ വിദഗ്ദ്ധർ തങ്ങളുടെ രോഗികളെ മനസിലാക്കാൻ സഹായിക്കാറുണ്ട്. ഇത്തരം ചിത്രങ്ങളിൽ നിങ്ങൾ കാണുന്ന കാര്യങ്ങൾ നിങ്ങളുടെ വ്യക്‌തിത്വവും, സ്വഭാവവും ഒക്കെ അനുസരിച്ചാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇത്തരം ചിത്രങ്ങളിലൂടെ നമ്മുടെ ഉപബോധമനസിൽ ഉറങ്ങി കിടക്കുന്ന കാര്യമാണ് പോലും മനസിലാക്കാൻ സാധിക്കും. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ഇപ്പോൾ നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങൾക്ക് പോലും അറിയാത്ത ചില കാര്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് ഈ ചിത്രം


ഇത് ഒരു സീനറി ചിത്രമാണ്. ഒരു തുറന്ന ഗ്രൗണ്ടിൽ നിൽക്കുന്ന മരവും ഒപ്പം അതിന്റെ പിറകിലായി ചെടികളും, പുല്ലും ഒക്കെ നിങ്ങൾക്ക് കാണാൻ സാധിക്കും. മിക്കയാളുകളും ചിത്രത്തിൽ ആദ്യം ശ്രദ്ധിക്കുന്നത് മരമായിരിക്കും. എന്നാൽ ചിലയാളുകൾ ചിത്രത്തിലെ ഒരു മനുഷ്യന്റെ മുഖം ആയിരിക്കും ശ്രദ്ധിക്കുക.. നിങ്ങളുടെ വ്യക്തിത്വ സവിശേഷതകൾ അനുസരിച്ചാണ് ഇതിൽ മാറ്റങ്ങൾ വരുന്നത്. നിങ്ങൾ ഈ ചിത്രത്തിൽ എന്താണ് കണ്ടതെന്ന് നോക്കൂ, അതിനനുസരിച്ച് നിങ്ങളുടെ ചില വ്യക്തിത്വ സവിശേഷതകൾ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കും.


നിങ്ങൾ മരമാണ് കണ്ടതെങ്കിൽ 


നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം ശ്രദ്ധിച്ചത് ഒരു മരമാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഏറെ സന്തോഷവാനാണ്. മാത്രമല്ല ഒന്നിനെയും കുറിച്ച് നിങ്ങൾ അമിതമായി ചിന്തിച്ച് ആശങ്കപ്പെടാറില്ല. ജീവിതത്തിൽ നടക്കുന്നതെന്തും സന്തോഷത്തോടെ നേരിടുന്ന ആളുകളാണ് നിങ്ങൾ


നിങ്ങൾ  ഒരു മുഖമാണ് കണ്ടതെങ്കിൽ 


നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം ശ്രദ്ധിച്ചത് ഒരു മുഖമാണെങ്കിൽ നിങ്ങൾ കാര്യങ്ങളെ കുറിച്ച് അമിതമായി ചിന്തിച്ച് വിഷമിക്കുന്ന ആളാണെന്നാണ് അർത്ഥം. നിങ്ങൾ ഒരു ചെറിയ  കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് പോലും അമിതമായി ആലോചിക്കുകയും അതിൽ പ്രശ്നം കണ്ടെത്തുകയും ചെയ്യുന്ന ആളാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.