Optical illusion: യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ ഇത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമുക്ക് കാണാൻ കഴിയും. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ ഇത്തരം ചിത്രങ്ങളില്‍ കാണാനാവും. ഉത്തരം കണ്ടെത്താന്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.


വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങൾ തായാറാണെങ്കിൽ ഈ ചിത്രത്തിൽ എത്ര കടുവകൾ ഉണ്ടെന്ന് കണ്ടുപിടിക്കാമോ? ചിത്രത്തിൽ രണ്ട് കടുവകളെ വ്യക്തമായി കാണാൻ കഴിയും. പക്ഷേ ആ രണ്ട് കടുവകൾ മാത്രമല്ല അതിലുള്ളത്. 10 സെക്കൻഡിൽ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ബാക്കി കടുവകളെ കണ്ടെത്താൻ കഴിയുമോ എന്ന് ഒന്ന് പരീക്ഷിച്ച് നോക്കൂ.  ഫ്രെഷേഴ്സ്ലൈവ് വെബ്സൈറ്റില്‍ പങ്കുവെച്ച ചിത്രമാണിത്. എത്ര കടുവകളുണ്ടെന്ന് കൃത്യമായി കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. എങ്കിലും നിങ്ങളുടെ നിരീക്ഷണ കഴിവ് ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ചിത്രത്തില്‍ മൂന്നു കടുവകളുണ്ടെന്നാണ് ചിലർ പറയുന്നത്. മറ്റ് ചിലർ പറയുന്നു നാല് കടുവകളെന്ന്. നിങ്ങൾക്ക് എത്ര കടുവകളെ കണ്ടെത്താമെന്ന് നോക്കാം.  


Also Read: Optical Illusion: ഈ ചിത്രത്തിൽ ഒരു യുവതിയുണ്ട്, മൂന്ന് സെക്കൻഡിനുള്ളിൽ കണ്ടെത്താൻ സാധിക്കുമോ?


 


മറഞ്ഞിരിക്കുന്ന കടുവകളെ കണ്ടെത്തിയെന്ന് വിശ്വസിക്കട്ടെ. ശരിയായ ഉത്തരം നിങ്ങള്‍ക്ക് കണ്ടെത്താൻ കഴിഞ്ഞെങ്കിൽ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പസിലുകള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ മിടുക്കരാണ്. നിങ്ങളുടെ നിരീക്ഷിക്കാനുള്ള കഴിവ് വളരെ മികച്ചതാണെന്നാണ് ഇതിനർത്ഥം. എത്ര കടുവകളാണ് ചിത്രത്തിലുള്ളത്, എവിടെയൊക്കെയാണ് കടുവകൾ മറഞ്ഞിരിക്കുന്നത് എന്ന് അറിയണമെങ്കിൽ താഴോട്ട് സ്ക്രോൾ ചെയ്ത് നോക്കാം. താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ കടുവകളെ അടയാളപ്പെടുത്തിയിട്ടുണ്ട്. 



നാല് കടുവകളാണ് യഥാർത്ഥത്തിൽ ഈ ചിത്രത്തിലുള്ളത്. ഒപ്റ്റിക്കൽ ഇല്യൂഷനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഏറ്റവും പുതിയ ക്രെയ്സ്. ഇത്തരം ചിത്രങ്ങളിലെ വെല്ലുവിളികൾ ഏറ്റെടുത്ത് അത് പരിഹരിക്കുക എന്നത് വളരെ രസകരവും ആകർഷകവുമായ കാര്യമാണ്. ഒരുപാട് പേർക്ക് ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചുകൾ ഏറ്റെടുക്കാൻ വലിയ ഇഷ്ടമാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഗവേഷണ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നവയാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗിക്കുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തെയും കണ്ണിനെയും മൂർച്ച കൂട്ടുന്നതിലൂടെ നമ്മുടെ നിരീക്ഷണ കഴിവുകൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 


സമീപകാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ജനപ്രീതി ഏറുകയാണ്. നമ്മുടെ സ്വഭാവത്തെക്കുറിച്ച് പോലും വളരെ രസകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് കഴിയും. നമ്മുടെ മസ്തിഷ്ക്കത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി കാണാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.