നിങ്ങളുടെ തലച്ചോറിന് ആകെ 2 വശങ്ങളുണ്ട്. ലോജിക്കൽ വശവും, ക്രിയാത്മകമായ വശവും. നിങ്ങൾ തലച്ചോറിന്റെ ഏത് ഭാഗമാണ് ഉപയോഗിക്കുന്നതെന്ന് അനുസരിച്ചാണ് നിങ്ങൾ ജീവിതത്തിൽ ഓരോ തീരുമാനങ്ങളും എടുക്കുന്നത്. ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങൾ ലോജിക്കലായി ചിന്തിക്കുന്ന ഒരാളാണോ, അതോ ക്രിയാത്മകമായ ആളാണോയെന്ന് കണ്ടെത്താൻ കഴിയും. നിങ്ങളുടെ ശക്തമായ വ്യക്തിത്വ സവിശേഷതകളെ കുറിച്ചും കണ്ടെത്താൻ കഴിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച  രീതിയിൽ ഒപ്റ്റിക്കൽ ഇല്യൂഷൻ സ്കെച്ചുകൾ വരക്കുന്ന ഒരു ചിത്രക്കാരനാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. അന്തർമുഖൻമാരായ (ഇന്ട്രോവേർട്സ്) വ്യക്തികളുടെ സ്വഭാവം മനസിലാക്കാൻ സൈക്കോളജിസ്റ്റുകൾ ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ട്. 30 സെക്കൻഡ് കൊണ്ട് നിങ്ങൾ ഈ ചിത്രത്തിൽ നിന്ന് എന്നതാണ് കണ്ടെത്തിയതെന്ന് അനുസരിച്ച് നിങ്ങൾ ലോജിക്കലായി ചിന്തിക്കുന്ന ഒരാളാണോ, അതോ ക്രിയാത്മകമായ ആളാണോയെന്ന് മനസിലാക്കാൻ കഴിയും.


ALSO READ: Optical Illusion: ഈ ഇലകൾക്കിടയിൽ പതിയിരിക്കുന്ന പാമ്പിനെ കണ്ടെത്താമോ?


ആദ്യ 30 സെക്കന്റുകളിൽ നിങ്ങൾ എന്താണ് കണ്ടത്: അനാലിസിസ് 


ഒരു സ്ത്രീയോ, ഒരു പുരുഷനോ നദിക്കരയിൽ നിൽക്കുന്നു :  ഇതാണ് നിങ്ങൾ കണ്ടെതെങ്കിൽ നിങ്ങൾ ഏകാകിയായ ഒരാളാണ്. നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റാൻ അതികഠിനമായി പ്രവർത്തിക്കുന്ന ഒരാളാണ്. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താൻ നിങ്ങൾക്ക് ആരുടേയും ആവശ്യമില്ല. നിങ്ങളുടെ ജീവിതം നിങ്ങളെ മാത്രം ചുറ്റിപ്പറ്റിയുള്ള ഒന്നാകും. നിങ്ങൾ ജീവിതത്തിൽ ലോജിക്കലായി ചിന്തിക്കുന്ന ഒരാളാകും. ജീവിതത്തിൽ എല്ലായിടത്തും നിങ്ങൾ വിജയിക്കുകയും ചെയ്യും.



രണ്ട് സ്ത്രീകളോ രണ്ട് പുരുഷന്മാരോ നദിക്കരയിൽ നിൽക്കുന്നു : നിങ്ങൾ തലച്ചോറിന്റെ വലത് ഭാഗം ഉപയോഗിക്കുന്നവരാണ്. തലച്ചോറിന്റെ വലത് ഭാഗം എഴുതാനും, വായനയിലും, കണക്കിലും ഒക്കെയാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്.


കമിതാക്കൾ അല്ലെങ്കിൽ ദമ്പതികൾ നദിക്കരയിൽ നിൽക്കുന്നു : നിങ്ങൾ ഒരേസമയം ലോജിക്കലായും ക്രിയാത്മകമായും ചിന്തിക്കുന്ന ഒരാളാണ്. ഭാവനാപരമായ ചിന്തശേഷി നിങ്ങൾക്ക് ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ട് തരത്തിലും ചിന്തിക്കുന്നതിനാൽ നിങ്ങൾ ജീവിതത്തിൽ മുന്നേറും. നിങ്ങൾ ഭയങ്കര സംസാരപ്രിയരും, ധാരാളം സുഹൃത്തുക്കൾ ഉള്ളവരും ആയിരിക്കും. എന്നാൽ ആര്ക്കും ഒരു പരിധിയിൽ കവിഞ്ഞ് സ്വന്തന്ത്ര്യം നൽകുകയും ഇല്ല.


ഒരു കുഞ്ഞ് : നിങ്ങൾ ഒരു കുഞ്ഞിനെയാണ് കാണുന്നതെങ്കിൽ പൂർണമായും തലച്ചോറിന്റെ വലത് വശം ഉപയോഗിക്കുന്ന ആളുകളാണ്. നിങ്ങൾക്ക്  ഭാവനാപരമായ ചിന്തശേഷി ധാരാളമായി ഉണ്ട്. മാത്രമല്ല നിങ്ങൾ ക്രിയാത്മകമായ ഒരു വ്യക്തി കൂടിയായിരിക്കും. നിങ്ങൾക്ക് സിക്സ്ത് സെൻസും ഉണ്ടായിരിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.