നിങ്ങളുടെ കണ്ണുകളെ അല്ലെങ്കിൽ നിങ്ങളുടെ മസ്തിഷ്ക്കത്തെ കബളിപ്പിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മൾ കാണുന്നതാകില്ല യഥാർത്ഥത്തിൽ ചിലപ്പോൾ ആ ചിത്രത്തിൽ ഉണ്ടാവുക. ഒപ്റ്റിക്കൽ ഇല്യൂഷനെ കുറിച്ചുള്ള ഏറ്റവും അവിശ്വസനീയമായ കാര്യം, അവയെല്ലാം സൃഷ്ടിക്കപ്പെട്ടതോ നിർമ്മിക്കപ്പെട്ടതോ അല്ല എന്നതാണ്. നമുക്ക് ചുറ്റും അത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ട്. കാഴ്ചക്കാരന്റെ വ്യക്തിത്വത്തെക്കുറിച്ചും അവർൾ ചിന്തിക്കുന്ന രീതിയെക്കുറിച്ചും വരെ മനസിലാക്കാൻ സഹായിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഒരാൾ ആ ചിത്രത്തിൽ എന്താണ് കാണുന്നത് അല്ലെങ്കിൽ അവർ ചിത്രത്തെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ച് ഒരാളുടെ വ്യക്തിത്വം മനസിലാക്കാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ തന്നിരിക്കുന്ന ചിത്രത്തിൽ 10 മുഖങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. 21 സെക്കൻഡിൽ ഈ 10 മുഖവും കണ്ടെത്തുക എന്നതാണ് നിങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളി. 1914-ൽ ദി ഡുലുത്ത് ഹെറാൾഡിൽ പ്രസിദ്ധീകരിച്ച ഒരു വിന്റേജ് പസിൽ ആണിത്. ഒരു മുഖം നിങ്ങൾക്ക് എളുപ്പം കണ്ടെത്താൻ സാധിക്കും. ബാക്കി 9 മുഖങ്ങൾ കണ്ടെത്തുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. മറഞ്ഞിരിക്കുന്ന 10 മുഖങ്ങളും വെറും 21 സെക്കൻഡിനുള്ളിൽ കണ്ടെത്താനായാൽ, അത് തെളിയിക്കുന്നത് നിങ്ങൾക്ക് അസാധാരണമായ ബുദ്ധിശക്തിയും നിങ്ങളുടെ ഐക്യൂ ലെവൽ ഉയർന്നതുമാണെന്നാണ്. ബുദ്ധിമുട്ടുള്ള പസിലുകൾ ഉപയോഗിച്ച് നിങ്ങളുടെ മസ്തിഷ്കത്തിന് എത്രത്തോളം വ്യായാമം ചെയ്യുന്നുവോ അത്രത്തോളം നിങ്ങൾ മിടുക്കരാകുമെന്ന് പഠനങ്ങൾ കാണിക്കുന്നു.


Also Read: Optical Illusion : കടൽ കുതിരയുടെ രണ്ടാമത്തെ കുഞ്ഞിനെ കണ്ടെത്താൻ സഹായിക്കാമോ? 11 സെക്കന്റുകൾ മാത്രമാണ് സമയം


 


10 മുഖങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിൽ അവ അടയാളപ്പെടുത്തിയ ചിത്രം ചുവടെ കൊടുക്കുന്നു...



ഇതുപോലുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നിങ്ങളുടെ നിരീക്ഷണ കഴിവുകളും ബുദ്ധിശക്തിയും പരീക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ്. തലച്ചോറിനെ കബളിപ്പിക്കുകയും കാര്യങ്ങൾ നിരീക്ഷിക്കാനുള്ള ഒരാളുടെ കഴിവ് പരീക്ഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. കോഗ്നിറ്റീവ്, ഫിസിയോളജിക്കൽ, ലിറ്ററൽ വിഷ്വൽ എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചുകളുടെ പതിവ് പരിശീലനം ഏകാഗ്രത കൂട്ടുന്നതിനും നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.