Optical Illusion: ഒപ്റ്റിക്കൽ ഇല്യൂഷനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഏറ്റവും പുതിയ ക്രെയ്സ്. ഇത്തരം ചിത്രങ്ങളിലെ വെല്ലുവിളികൾ ഏറ്റെടുത്ത് അത് പരിഹരിക്കുക എന്നത് വളരെ രസകരവും ആകർഷകവുമായ കാര്യമാണ്. ഒരുപാട് പേർക്ക് ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചുകൾ ഏറ്റെടുക്കാൻ വലിയ ഇഷ്ടമാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഗവേഷണ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നവയാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗിക്കുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തെയും കണ്ണിനെയും മൂർച്ച കൂട്ടുന്നതിലൂടെ നമ്മുടെ നിരീക്ഷണ കഴിവുകൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമീപകാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ജനപ്രീതി ഏറുകയാണ്. നമ്മുടെ സ്വഭാവത്തെക്കുറിച്ച് പോലും വളരെ രസകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് കഴിയും. നമ്മുടെ മസ്തിഷ്ക്കത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി കാണാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്. 


Also Read: Optical Illusion: നിങ്ങൾ ഒരു ജീനിയസാണോ? പൂച്ചകൾക്കിടയിൽ ഒളിച്ചിരിക്കുന്ന കരടിയെ കണ്ടെത്തൂ...


 


അത്തരത്തിൽ വളരെ ചലഞ്ചിങ്ങ് ആയിട്ടുള്ള ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ കുറെ ചീസും അത് തിന്നുന്ന എലികളെയും കാണാം. ഇതിനിടയിൽ നിന്ന് മറഞ്ഞിരിക്കുന്ന ഡൈസ് കണ്ടെത്തുകയെന്നതാണ് നിങ്ങൾക്കുള്ള വെല്ലുവിളി. 1% ആളുകൾക്ക് മാത്രമേ ഈ ചിത്രത്തിൽ നിന്ന് ഡൈസ് കണ്ടെത്താൻ കഴിയൂ എന്നാണ് അവകാശവാദം. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇമേജ് നിങ്ങളുടെ IQ പരിശോധിക്കുന്നതിനുള്ള രസകരമായ മാർഗമാണ്. 


ഒരു സൂചന തരാം. ചിത്രത്തിന്റെ മുകളിൽ വലത് വശത്തായി ചീസിനും ഒരു എലിക്കും ഇടയിലാണ് ഡൈസ് മറഞ്ഞിരിക്കുന്നത്. ഇനി ശ്രദ്ധിച്ച് നോക്കിയാൽ ഡൈസ് കണ്ടെത്താനായേക്കും. കണ്ടെത്താത്തവർക്കായി ഡൈസ് അടയാളപ്പെടുത്തിയ ചിത്രം ചുവടെ കൊടുക്കുന്നു. 



യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.