പലപ്പോഴും ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ രോഗികളുടെ ചില  വ്യക്തിത്വ സവിശേഷതകൾ കണ്ടെത്താൻ മനശാസ്ത്ര വിദഗ്ദ്ധന്മാർ ഉപയോഗിക്കാറുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഇത്തരം ചിത്രങ്ങളാണ്. നിങ്ങളുടെ ഐക്യു, വ്യക്തിത്വ സവിശേഷതകൾ, സ്വഭാവം, കാഴ്പ്പാട് അങ്ങനെ എല്ലാം വ്യക്തമായി മനസിലാക്കാൻ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ സഹായിക്കും. അത്കൊണ്ട് തന്നെയാണ് രോഗികളുടെ മനസും സവിശേഷതകളും മനസിലാക്കാൻ സൈക്കോളജിസ്റ്റുകൾ ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കുന്നത്.  നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ.  ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ഇപ്പോൾ നിങ്ങൾ ലോജിക്കലായി ചിന്തിക്കുന്ന ആളാണോയെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രൈറ്റ് സൈഡ് എന്ന അക്കൗണ്ടിൽ നിന്നാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ വ്യക്തിത്വം വ്യക്തമാക്കുന്ന ചിത്രമാണ് ഇത്. ഇതൊരു അരയന്നവും അണ്ണാനും ഒരുമിച്ചുള്ള ചിത്രമാണിത്. ചിത്രത്തിൻറെ വലത്തെ വശത്ത് അരയന്നവും ഇടത്തെ വശത്ത് അണ്ണാനുമാണ് ഉള്ളത്. എന്നാൽ ഇതിൽ ഏത് മൃഗത്തെയാണ് ആദ്യം കാണുന്നത് എന്നാണ് നിങ്ങൾ ലോജിക്കലായി ചിന്തിക്കുന്ന ആളാണോയെന്ന് മനസിലാക്കാൻ സഹായിക്കുന്നത്. ഇതിൽ ചിലർക്ക് അരയന്നം മാത്രമാണ് ഉള്ളതെന്നും, എന്നാൽ അണ്ണാൻ മാത്രമാണ് ഉള്ളതെന്നും തോന്നും. ഇതാണ് ഈ ചിത്രത്തിൻറെ പ്രത്യേകതയുമാണ്.  


ALSO READ: Optical Illusion Test : നിങ്ങൾ ഇന്ട്രോവേർട്ട് ആണോ? ഉത്തരം ഈ ചിത്രം പറയും


നിങ്ങൾ അരയന്നത്തെയാണ് കണ്ടതെങ്കിൽ 


നിങ്ങൾ ആദ്യം അരയന്നത്തെയാണ് കണ്ടതെങ്കിൽ നിങ്ങൾ വലത് വശമാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇതിനർദ്ധം നിങ്ങൾക്ക് കലാപരമായ കാര്യങ്ങളിൽ കഴിവ് കൂടുതലാണ്. കൂടാതെ നിങ്ങൾ വളരെയധികം ക്രിയാത്മകമായ കഴിവുകൾ ഉള്ള ആളുകളാണ്.


നിങ്ങൾ അണ്ണാനെയാണ് കണ്ടതെങ്കിൽ 


നിങ്ങൾ ആദ്യം അണ്ണാനെയാണ് കണ്ടതെങ്കിൽ നിങ്ങളുടെ തലച്ചോറിന്റെ ഇടത് വശമാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇതിനനുസരിച്ച് നിങ്ങൾ ലോജിക്കലായും അനലറ്റിക്കലുമായി ചിന്തിക്കുന്ന ഒരാളാണ്. നിങ്ങൾക്ക് കണക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മികവ് പ്രകടിപ്പിക്കാൻ കഴിവുള്ള ആളാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.