നിങ്ങളുടെ കണ്ണുകളെ അല്ലെങ്കിൽ നിങ്ങളുടെ മസ്തിഷ്ക്കത്തെ കബളിപ്പിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മൾ കാണുന്നതാകില്ല യഥാർത്ഥത്തിൽ ചിലപ്പോൾ ആ ചിത്രത്തിൽ ഉണ്ടാവുക. ഒപ്റ്റിക്കൽ ഇല്യൂഷനെ കുറിച്ചുള്ള ഏറ്റവും അവിശ്വസനീയമായ കാര്യം, അവയെല്ലാം സൃഷ്ടിക്കപ്പെട്ടതോ നിർമ്മിക്കപ്പെട്ടതോ അല്ല എന്നതാണ്. നമുക്ക് ചുറ്റും അത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ട്. കാഴ്ചക്കാരന്റെ വ്യക്തിത്വത്തെക്കുറിച്ചും അവർൾ ചിന്തിക്കുന്ന രീതിയെക്കുറിച്ചും വരെ മനസിലാക്കാൻ സഹായിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഒരാൾ ആ ചിത്രത്തിൽ എന്താണ് കാണുന്നത് അല്ലെങ്കിൽ അവർ ചിത്രത്തെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ച് ഒരാളുടെ വ്യക്തിത്വം മനസിലാക്കാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ തന്നിരിക്കുന്ന പെയ്ന്റിം​ഗിൽ നിങ്ങൾ എന്താണ് ആദ്യം കണ്ടത്, അത് നിങ്ങളുടെ ഏറ്റവും മോശമായ സ്വഭാവത്തെ കുറിച്ച് പറയും. ഒറ്റനോട്ടത്തിൽ ഈ പെയ്ന്റിം​ഗ് വളരെ സാധാരണമാണെന്ന് തോന്നും. പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയിൽ സ്ത്രീ, നദി, പാലം, ബോട്ട് എന്നിവ കാണാൻ സാധിക്കും. ഇതിൽ നിന്ന് നിങ്ങൾ ആദ്യം കാണുന്നത് എന്താണ്?


നിങ്ങൾ ആദ്യം സ്ത്രീയെ ആണ് കാണുന്നതെങ്കിൽ നിങ്ങൾ നിങ്ങളുടെ ശാരീരിക രൂപത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നയാളാണ്. അതാണ് നിങ്ങളുടെ ഏറ്റവും മോശം ശീലങ്ങളിൽ ഒന്ന്. എന്നാൽ നിങ്ങൾ മറ്റുള്ളവരോട് പരുഷമായി പെരുമാറുന്നുവരോ അവരുടെ രൂപത്തെ അടിസ്ഥാനമാക്കി ആളുകളെ വിലയിരുത്തുന്നവരോ അല്ല. നിങ്ങളുടെ സ്വന്തം രൂപത്തെക്കുറിച്ച് വേവലാതിപ്പെടുന്നതിലൂടെ നിങ്ങൾ പലപ്പോഴും സമ്മർദ്ദത്തിലാകുന്നു എന്നാണ് ഇതിനർത്ഥം.


Also Read: Optical Illusion: പൂന്തോട്ടത്തില്‍ ഒളിച്ചിരിയ്ക്കുന്ന മുയലിനെ കണ്ടെത്താമോ?


 


നിങ്ങൾ ആദ്യം പാലമാണ് കണ്ടതെങ്കിൽ നിങ്ങളുടെ ഏറ്റവും മോശം സ്വഭാവങ്ങളിലൊന്ന് നിങ്ങൾക്ക് സഹാനുഭൂതി ഇല്ല എന്നതാണ്. അതുപോലെ അതിനർത്ഥം നിങ്ങൾ നിസ്സം​ഗനായ ഒരു വ്യക്തിയാണെന്നല്ല. മറ്റുള്ളവരെ കുറിച്ച് കൂടി ചിന്തിക്കുക എന്ന കാര്യത്തിന് നിങ്ങൾ മുൻ​ഗണന നൽകുന്നില്ല.


നിങ്ങൾ ആദ്യം കണ്ടത് നദിയാണെങ്കിൽ നിങ്ങളുടെ സാമൂഹിക നിലയെക്കുറിച്ച് വളരെയധികം ചിന്തിക്കുന്ന ഒരാളായിരിക്കാം നിങ്ങൾ.


ബോട്ടാണ് ചിത്രത്തിൽ നിങ്ങൾ ആദ്യം കണ്ടതെങ്കിൽ നിങ്ങൾ മറ്റെന്തിനെക്കാളും സ്വയം പ്രാധാന്യം നൽകുന്നയാളാണ്. അത് കൊണ്ട് തന്നെ ഒരു കാര്യത്തിനും നിങ്ങൾ മറ്റുള്ളവരുടെ സഹായമോ ഉപദേശമോ സ്വീകരിക്കാൻ തയാറാകില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.