Optical Illusion: ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കണ്ടതെന്ത്? നിങ്ങൾ അന്തർമുഖനോ ബഹിർമുഖനോ എന്നറിയാം
Optical Illusion: ഇതിൽ നിങ്ങളുടെ കണ്ണുകളും തലച്ചോറും ആദ്യം കാണുന്ന ഒബ്ജക്റ്റ് നിങ്ങൾ ഒരു അന്തർമുഖനാണോ അതോ ബഹിബഹിർമുഖനാണോ എന്ന് നിർണ്ണയിക്കുന്നു.
സമീപകാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്കുള്ള ജനപ്രീതി കുതിച്ചുയരുകയാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ വെല്ലുവിളികൾ ഏറ്റെടുക്കാൻ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഇപ്പോൾ കാത്തിരിക്കുന്നത്. നമ്മുടെ സ്വഭാവത്തെക്കുറിച്ച് പോലും വളരെ രസകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് കഴിയും. നമ്മുടെ മസ്തിഷ്ക്കത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി കാണാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്. യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങൾ തയാറാണോ? എങ്കിൽ ഈ ചിത്രത്തിൽ ആദ്യം നിങ്ങൾ കണ്ടത് എന്താണ്? അത് നിങ്ങൾ അന്തർമുഖനാണോ ബഹിർമുഖനാണോ എന്ന് പറയും. ബ്രൈറ്റ് സൈഡ് പങ്കിട്ട ഈ ചിത്രത്തിൽ രണ്ട് വ്യത്യസ്ത വസ്തുക്കളെ കാണിക്കുന്നു. ഇതിൽ നിങ്ങളുടെ കണ്ണുകളും തലച്ചോറും ആദ്യം കാണുന്ന ഒബ്ജക്റ്റ് നിങ്ങൾ ഒരു അന്തർമുഖനാണോ അതോ ബഹിബഹിർമുഖനാണോ എന്ന് നിർണ്ണയിക്കുന്നു. ഈ ചിത്രത്തിൽ നിങ്ങൾക്ക് രണ്ട് മരങ്ങൾ അല്ലെങ്കിൽ പുറംതിരിഞ്ഞ് നിൽക്കുന്ന ഒരു സ്ത്രീയുടെ മുഖം കാണാൻ കഴിയും. അപ്പോൾ ഏത് വസ്തുവാണ് നിങ്ങൾ ആദ്യം കണ്ടത്? എന്താണ് നിങ്ങളുടെ സ്വഭാവം എന്ന് നോക്കാം...
രണ്ട് മരങ്ങൾ
രണ്ട് മരങ്ങളാണ് നിങ്ങളുടെ ശ്രദ്ധ ആദ്യം ആകർഷിച്ചതെങ്കിൽ നിങ്ങൾ ബഹിർമുഖൻ ആണെന്നാണ് അർഥം. ആളുകളുമായി ഇടപഴകാനും സുഹൃത്തുക്കളെ ഉണ്ടാക്കാനും നിങ്ങൾ ഇഷ്ടപ്പെടുന്നു. ഒരു മരം അതിന്റെ ശിഖരങ്ങൾ കൊണ്ട് ഒരുപാട് പേർക്ക് തണൽ നൽകുന്നതുപോലെ നിങ്ങൾ ആളുകളെ സഹായിക്കാനും ഇഷ്ടപ്പെടുന്നു.
Also Read: Optical Illusion : ഈ കെട്ടിടത്തിൽ 2 കിളികൾ ഒളിച്ചിരിപ്പുണ്ട്; 20 സെക്കന്റുകളിൽ കണ്ടെത്താമോ?
ഒരു സ്ത്രീ
പുറംതിരിഞ്ഞ് നിൽക്കുന്ന ഒരു സ്ത്രീയെ ആണ് നിങ്ങൾ ആദ്യം കണ്ടെതെങ്കിൽ നിങ്ങൾ ഒരു അന്തർമുഖനാണ്. ഏകാന്തത ഇഷ്ടപ്പെടുന്നയാളാണ് നിങ്ങൾ. ദിവാസ്വപ്നം കാണുന്നവരായിരിക്കും. നല്ല കാര്യങ്ങൾ സംഭവിക്കുന്നതിനായി നിങ്ങൾ കാത്തിരിക്കുന്നു. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനുള്ള കഴിവുണ്ട്. മറ്റുള്ളവരുമായി എളുപ്പത്തിൽ മിംഗിൾ ചെയ്യാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഒരാളുമായി നല്ല സൗഹൃദത്തിലെത്തിയാൽ പിന്നെ നീണ്ട കാലം ആ സൗഹൃദം നിങ്ങൽ കാത്ത് സൂക്ഷിക്കും.
സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ ഇത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമ്മൾ കാണാറുണ്ട്. എല്ലാ പ്രായക്കാരും ഒരു പോലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. നമ്മുടെ കണ്ണുകൾക്കും മനസുകൾക്കും മികച്ച വ്യായാമം നൽകുന്ന ഒന്ന് കൂടിയാണ് ഇത്തരം ചിത്രങ്ങൾ. നിങ്ങളുടെ ഇന്റലിജൻസ് ലെവൽ പരിശോധിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലുകൾ. ഫിസിക്കൽ, ഫിസിയോളജിക്കൽ, കോഗ്നിറ്റീവ് ഇല്യൂഷനുകൾ എന്നിങ്ങനെ പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷനുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...