Optical Illusion: ഈ ചിത്രത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന ടേബിള്‍ ലാമ്പ് കണ്ടുപിടിക്കാമോ? 10 സെക്കന്‍ഡ് സമയം
ഒപ്റ്റിക്കൽ ഇല്ല്യൂഷന്‍, നമ്മുടെ കണ്ണുകള്‍ ചെറിയ ഒരു സമയത്തേയ്ക്ക് വഞ്ചിക്കപ്പെടുന്ന അവസ്ഥ. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങള്‍. അതായത് ചിത്രത്തില്‍ ഒളിഞ്ഞിരിയ്ക്കുന്നതെന്തോ അത് കണ്ടെത്തുക എന്നത് വളരെ രസകരമായ കാര്യമാണ്.
Optical Illusion: ഒപ്റ്റിക്കൽ ഇല്ല്യൂഷന്‍, നമ്മുടെ കണ്ണുകള്‍ ചെറിയ ഒരു സമയത്തേയ്ക്ക് വഞ്ചിക്കപ്പെടുന്ന അവസ്ഥ. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങള്‍. അതായത് ചിത്രത്തില്‍ ഒളിഞ്ഞിരിയ്ക്കുന്നതെന്തോ അത് കണ്ടെത്തുക എന്നത് വളരെ രസകരമായ കാര്യമാണ്.
ഒപ്റ്റിക്കൽ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍ നമുക്ക് ധാരണാശക്തി, ഏകാഗ്രത തുടങ്ങിയവ വർദ്ധിപ്പിക്കാന്‍ സഹായകമാണ്. ചിലപ്പോൾ ഇത്തരം ചിത്രങ്ങൾ നോക്കി മണിക്കൂറുകൾ കടന്നു പോകുമെങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. ഇതാ ഒപ്റ്റിക്കൽ ഇല്ല്യൂഷനുമായി ബന്ധപ്പെട്ട ഒരു ചിത്രം.
ഈ ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്ക് ഒരുപാട് മേശ-കസേരകൾ, സോഫകൾ എന്നിവ കാണാം. കൂടാതെ, നിരവധി ഫ്ലവര്‍ വേസുകളും കാണുവാന്‍ സാധിക്കും. എന്നാല്‍, നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത് മറ്റൊന്നാണ്. അതായത് ആ ചിത്രത്തില്‍ ഒരു ടേബിള്‍ ലാമ്പ് വച്ചിട്ടുണ്ട്. അതാണ് കണ്ടുപിടിയ്ക്കേണ്ടത്.
ചിത്രം കാണാം.
ചിത്രത്തില്‍ നിരവധി മേശകൾ, കസേരകള്‍, സോഫകള്‍ എന്നിവ കാണുവാന്‍ സാധിക്കും, കൂടാതെ നിരവധി ഫ്ലവര്‍ വേസുകളും ഉണ്ട്. എന്നാല്‍, ചിത്രത്തില്‍ ഒരു ടേബിള്‍ ലാമ്പ് ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തി കാണിക്കുന്നത് രസകരമാണ്. നിങ്ങള്‍ എല്ലാകാര്യങ്ങളിലും വളരെ ഷാര്‍പ്പായി ചിന്തിക്കുന്ന വ്യക്തിയാണ് എങ്കില്‍ പത്ത് സെക്കൻഡിനുള്ളിൽ, മേശപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന വിളക്ക് കണ്ടെത്തി കാണിക്കുക
ചിത്രം കാണാം
നിശ്ചിത സമയത്തിനുള്ളില്‍ ടേബിള്‍ ലാമ്പ് കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ നിങ്ങളുടെ കണ്ണും മനസും വളരെ പെട്ടെന്ന് കാര്യങ്ങൾ പിടിച്ചെടുക്കുന്നു എന്ന് കരുതാം.
എന്നാല്‍, വളരെയധികം പരിശ്രമിച്ചിട്ടും, നിങ്ങൾക്ക് ടേബിള്‍ ലാമ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല എങ്കില്‍ നിരാശപ്പെടരുത്. ലാമ്പ് കണ്ടെത്താന്‍ വലിയൊരു വിഭാഗം ആളുകൾക്ക് കഴിഞ്ഞിട്ടില്ല. യഥാർത്ഥത്തിൽ ചിത്രത്തിലെ വിളക്ക് ഇടത് വശത്ത് നിന്ന് ആദ്യത്തെ ടേബിളിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നു.
ചിത്രത്തിൽ എവിടെയാണ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത് എന്ന് കണ്ടിട്ടുണ്ടോ? വാസ്തവത്തിൽ, ഫ്ലവര്‍ വേസിന്‍റെ നിറവും മേശപ്പുറത്ത് വച്ചിരിക്കുന്ന ലാമ്പും ഏതാണ്ട് ഒരുപോലെയായതിനാൽ ഇവിടെ നിങ്ങളുടെ കണ്ണുകൾ വഞ്ചിക്കപ്പെടുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...