ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പ്രഹേളിക കണ്ടെത്തുന്നത് വളരെ രസകരമായ കാര്യമാണ്. കൂടാതെ നിങ്ങളുടെ  ധാരണാശക്തി വർദ്ധിപ്പിക്കാനും ഇത്തരം ചിത്രങ്ങൾ സഹായിക്കും.  ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് വിളിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഇത്തരം  ചിത്രത്തിൽ നിന്ന് ലഭിക്കുന്ന ധാരണങ്ങളും അർത്ഥങ്ങളും മാറും. നിങ്ങളുടെ കണ്ണുകൾ, തലച്ചോറിന് കൊടുക്കുന്ന സിഗ്നലുകളാണ് പ്രധാനമായും ഈ മിഥ്യാധാരണകൾക്ക് കാരണമാകുന്നത്. അതിനോടൊപ്പം തന്നെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലവും നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. 


ALSO READ: Optical Illusion : സെക്കന്റുകൾക്ക് ഉള്ളിൽ ചിത്രത്തിലെ 16 കടുവകളെയും കണ്ടെത്താമോ? എങ്കിൽ നിങ്ങൾ ലോകത്തെ അപൂർവ്വം ചിലരിൽ ഒരാൾ


നിങ്ങളുടെ നിരീക്ഷണ പാടവം അളക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഒരു ചവറ് കൂമ്പാരത്തിന്റെ ചിത്രമാണിത്. ആകെ 30 സെക്കന്റുകൾ കൊണ്ട് ഇതിൽ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ഈ ചിത്രത്തിൽ നിന്ന് പൂച്ചയെ കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പ്ലേ ബസിലാണ് ചിത്രം ആദ്യം എത്തിയത്. അതിന് ശേഷം സാമൂഹിക മാധ്യമങ്ങൾ ചിത്രം ഏറ്റെടുക്കുകയായിരുന്നു.


നിങ്ങൾ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. പൂച്ചയെ കണ്ടെത്താൻ സാധിച്ചോ? ഇല്ലെങ്കിൽ ഒരു സൂചന തരാം.. ചിത്രത്തിൻറെ ഇടത് ഭാഗത്തായി ആണ് പൂച്ചയുള്ളത്. ഇപ്പോൾ പൂച്ചയെ കണ്ടെത്താൻ സാധിച്ചോ? ഇല്ലെങ്കിൽ ഉത്തരം ഇതാ.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.