ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പ്രഹേളിക കണ്ടെത്തുന്നത് വളരെ രസകരമായ കാര്യമാണ്. കൂടാതെ നിങ്ങളുടെ  കഴിവുകൾ മനസിലാക്കാനും ഇത്തരം ചിത്രങ്ങൾ സഹായിക്കും. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് വിളിക്കുന്നത്.'


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഇത്തരം  ചിത്രത്തിൽ നിന്ന് ലഭിക്കുന്ന ധാരണങ്ങളും അർത്ഥങ്ങളും മാറും. നിങ്ങളുടെ കണ്ണുകൾ, തലച്ചോറിന് കൊടുക്കുന്ന സിഗ്നലുകളാണ് പ്രധാനമായും ഈ മിഥ്യാധാരണകൾക്ക് കാരണമാകുന്നത്. അതിനോടൊപ്പം തന്നെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലവും നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. 


ALSO READ: Optical Illusion : 30 സെക്കന്റുകൾ കൊണ്ട് ഈ ചിത്രത്തിലെ പൂച്ചയെ കണ്ടെത്താമോ?


നിങ്ങളുടെ നിരീക്ഷണ പാടവം അളക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ജനറൽ ഫാമിലി ഇല്ലുസ്ട്രേഷൻ എന്ന ചിത്രമാണ് ഇപ്പോൾ വളരെയധികം ശ്രദ്ധ നേടിയിരിക്കുന്നത്. മെക്സിക്കൻ ചിത്രക്കാരൻ ഒക്ടേവിയോ ഒകാമ്പോ മനുഷ്യരുടെ ധാരണാശക്തിയെ വെല്ലുവിളിച്ച് കൊണ്ട് വരച്ച ചിത്രമാണ് ഇത്. ഈ ചിത്രത്തിലെ ഒളിച്ചിരിക്കുന്ന എല്ലാ മുഖങ്ങളും കണ്ടെത്തുകയാണ് വേണ്ടത്.  


1) നിങ്ങൾക്ക് ഈ ചിത്രത്തിൽ നിന്ന് 6 മുഖങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ സാധാരണ നിലയിൽ മാത്രം നിരീക്ഷണ മികവ് ഉള്ള ഒരാളാണ്.


2) നിങ്ങൾക്ക് 7 മുഖങ്ങൾ ഈ ചിത്രത്തിൽ നിന്ന് കണ്ടെത്താൻ സാധിച്ചാൽ നിങ്ങൾ ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരാളാണ്.


3) നിങ്ങൾക്ക് 8 മുഖങ്ങൾ  കണ്ടെത്താൻ സാധിച്ചാൽ നിങ്ങൾ ഏത് കാര്യവും വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ്. 


4) നിങ്ങൾക്ക് 9 മുഖങ്ങൾ  കണ്ടെത്താൻ സാധിച്ചാൽ നിങ്ങൾക്ക് നിരീക്ഷണത്തിൽ ഉള്ള കഴിവ് അപൂർവം ചിലർക്ക് മാത്രമേ കാണുകയുള്ളൂ.



1. ആദ്യത്തെ മുഖം ജനറലിന്റെ ആ വലിയ ചിത്രം തന്നെയാണ്


2. ജനറലിന്റെ ചിത്രത്തിൽ നിങ്ങൾക്ക് മറ്റ് മൂന്ന് മുഖങ്ങൾ കൂടി കണ്ടെത്താൻ സാധിക്കും.


3, കാക്ക ഇരിക്കുന്നതിനടുത്തായി 4 മുഖങ്ങൾ കണ്ടെത്താൻ സാധിക്കും. 


4. അത് പോലെ തന്നെ കാക്കിയിരിക്കുന്നതിന്റെ മറുസൈഡിലും ഒരു പെൺകുട്ടിയുടെ മുഖം നിങ്ങൾക്ക് കാണാം.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.