ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ഒരു ചെന്നായയെ കണ്ടെത്താൻ നിങ്ങൾക്ക് കഴിയുമോ? ചുവടെയുള്ള ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ചെന്നായയെ 18 സെക്കന്റിനുള്ളിൽ കണ്ടെത്തണം. സമൂഹമാധ്യമങ്ങളിൽ വളരെ ജനപ്രിയമായ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണിത്. വെറും ഒരു ശതമാനം ആളുകൾക്ക് മാത്രമാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പസിലിൽ വിജയിക്കാൻ സാധിച്ചത്. മഞ്ഞ് പെയ്ത് കിടക്കുന്ന ഒരു പ്രദേശത്താണ് ചെന്നായ മറഞ്ഞിരിക്കുന്നത്. അതിനാൽ മഞ്ഞിന്റെ ഇടയിൽ പുൽനാമ്പുകളെപ്പോലും ചെന്നായായി തോന്നുന്ന വിധത്തിലാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം മനസ്സിനെ കബളിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ഞുമൂടിയ മനോഹരമായ വനപ്രദേശമാണിത്. അടുത്തിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടായതായി ചിത്രം കണ്ടാൽ മനസ്സിലാകും. മൃഗങ്ങൾ അവയുടെ മാളങ്ങളിൽ മറഞ്ഞിരിക്കുന്നു. എന്നാൽ ഏകാന്തനായ ചെന്നായ ഭക്ഷണത്തിനായി നോക്കുകയാണ്. ചെന്നായയെ കണ്ടെത്താൻ 18 സെക്കന്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, ചെന്നായയെ കണ്ടെത്തുന്നത് എളുപ്പമല്ല. താഴെയുള്ള ചിത്രം നോക്കൂ:



സൂചനകൾ:
-ചെന്നായ നിങ്ങളെ തന്നെ ഉറ്റുനോക്കുന്നതായി കാണാം
-ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം മുകളിൽ നിന്ന് താഴേക്ക് നോക്കാൻ ആരംഭിക്കുക.
-ചെന്നായ മഞ്ഞിൽ പൊതിഞ്ഞിട്ടില്ല.
-മഞ്ഞ് മൂടി വെളുത്ത നിറത്തിലല്ല ചെന്നായ ചിത്രത്തിൽ കാണപ്പെടുന്നത്


നിങ്ങൾ ഇപ്പോൾ തന്നെ ചെന്നായയെ കണ്ടെത്തിയെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴും നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ചുവടെയുള്ള ഉത്തരം പരിശോധിക്കുക:




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.