Optical Illusion : എട്ടോ അതോ ആറോ? ; ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത് എത്ര മൃഗങ്ങൾ?
Optical Illusion ഒരു കരടിയുടെ നിഴലിൽ മറ്റ് മൃഗങ്ങളെ ഒളിപ്പിച്ചിരിക്കുന്നതാണ് ചിത്രം. സൂക്ഷിച്ച് നോക്കിയാൽ കരടിക്കുള്ളിലെ മൃഗങ്ങളെ എല്ലാം തിരിച്ചറിയാൻ സാധിക്കും.
ഈ ചിത്രത്തിൽ നോക്കി എത്ര മൃഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തു, അപ്പോൾ അറിയാം ഒരു കാര്യത്തിൽ നിങ്ങൾ എത്രത്തോളം നിരീക്ഷണം നടത്തുമെന്ന്. ഒറ്റ നോട്ടത്തിൽ ഈ ചിത്രം നോക്കിയാൽ നിങ്ങൾ പറയും നാല് മൃഗങ്ങൾ എന്നാണെന്ന്. എന്നാൽ ഉത്തരം തെറ്റാണ്. ഒരു സൂചന തരാം, അഞ്ചിനും എട്ടിനും ഇടയിൽ മൃഗങ്ങളുണ്ട്.
എന്നാൽ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങളുടെ എണ്ണം മാത്രം പോരാ അവ ഏതെല്ലാമാണെന്ന് പറയുകയും വേണം. ടിക്ടോകിൽ അടുത്തിടെ വൈറലായ റാണ അർഷാദ് എന്നയാൾ പങ്കുവച്ച് വീഡിയോയിലൂടെയാണ് ഈ ചിത്രത്തിൽ ഒളിഞ്ഞരിക്കുന്ന മൃഗങ്ങൾ ഏതൊക്കെയാണെന്ന് ചർച്ചയാകുന്നത്.
ALSO READ : Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നതെന്ത്? അത് നിങ്ങളുടെ വ്യക്തിത്വം വ്യക്തമാക്കും
ഒരു കരടിയുടെ നിഴലിൽ മറ്റ് മൃഗങ്ങളെ ഒളിപ്പിച്ചിരിക്കുന്നതാണ് ചിത്രം. സൂക്ഷിച്ച് നോക്കിയാൽ കരടിക്കുള്ളിലെ മൃഗങ്ങളെ എല്ലാം തിരിച്ചറിയാൻ സാധിക്കും. ബഹുഭൂരിപക്ഷം പേരും പങ്കുവച്ചിരിക്കുന്ന ഉത്തരം അഞ്ച് മുതൽ എട്ട് വരെയാണ്.
സ്വഭാവികമായി കരടിയുള്ളതിനാൽ ചിത്രത്തിലെ ഒരു മൃഗം അതാണ്. പിന്നീടുള്ളത് ഒരു നായയാണ്, ചിത്രത്തിന്റെ നെഗറ്റീവ് ഷെയ്ഡിലാണ് നായയെ കാണാൻ സാധിക്കുന്നത്. ഒപ്പം പൂച്ചയെയും വൗവാലും കുരങ്ങനുമുണ്ട്. അപ്പോൾ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങളുടെ എണ്ണം അഞ്ചായി. അപ്പോൾ എട്ട് എന്ന് ഉത്തരം പറഞ്ഞതോ?
ALSO READ : Optical Illusion : ഈ ചിത്രത്തിൽ എത്ര പേരുണ്ട്? ഉത്തരം നിങ്ങളുടെ ഐക്യൂ എത്രയാണെന്ന് പറയും
ഇനി ശരിയായ ഉത്തരം പറയാം. ആറ് മൃഗങ്ങളാണ് ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത്. പൂച്ചയുടെ പിൻഭാഗത്തായി ഒരു അണ്ണാൻ ഉണ്ട്. പൂച്ചയുടെ വാല് ഉയർന്നിരിക്കുകയാണ്. താഴെയുള്ളത് അണ്ണാന്റെ വാലാണ്. എന്നാൽ ചിലർ അണ്ണാൻ അല്ല മുയലിനെയാണ് കാണാൻ സാധിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നുണ്ട്. നിങ്ങൾക്ക് എന്താണ് തോന്നുന്നത് അണ്ണാനോ അതോ മുയലോ?
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.