സാങ്കേതിക വിദ്യകളുടെ അതിപ്രസരമുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആളുകൾ ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലുമായി ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. ചിലർ വൈറൽ വീഡിയോകൾ കാണാൻ ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലരാകട്ടെ വിജ്ഞാനപ്രദമായ കാര്യങ്ങളായിരിക്കും തിരയുന്നത്. അടുത്തിടെയായി ഒപ്റ്റിക്കൽ ഇല്യൂഷൻ ഉൾപ്പെടെയുള്ള ബ്രെയിൻ ഗെയിമുകളോട് പലർക്കും താത്പ്പര്യമുള്ളതായാണ് വ്യക്തമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒപ്റ്റിക്കൽ ഇല്യൂഷൻ പരിഹരിക്കുക എന്നത് മിക്കപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. പസിലുകളിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ അതീവ ശ്രദ്ധയും ക്ഷമയും ആവശ്യമാണ്. ഇത്തരം പസിലുകൾ തലച്ചോറിന് വ്യായാമം നൽകുകയും ചിന്തകൾക്ക് മൂർച്ച കൂട്ടുകയും ചെയ്യുന്നുണ്ട്. കണ്ണുകളെ കബളിപ്പിക്കാനുള്ള കഴിവിന് പേരുകേട്ടവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. അടുത്തിടെ രസകരമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെളുത്ത പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങളടങ്ങിയ ചിത്രമാണ് പ്രചരിക്കുന്നത്. വിമാനങ്ങളുടെ നിറം ചുവപ്പാണ്.


ALSO READ: മദ്യപാനം കാരണം കരളിന് പണി കിട്ടിയെന്ന പേടിയുണ്ടോ? ഈ 5 സൂപ്പർ ഫുഡുകളിലുണ്ട് മാജിക്!  


വിമാനങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ എളുപ്പമല്ലെങ്കിലും ശ്രദ്ധാപൂർവ്വം നോക്കുമ്പോൾ ബാക്കിയുള്ളതിൽ നിന്ന് വ്യത്യസ്തമായി ഒരു വിമാനം നിങ്ങൾക്ക് കാണാൻ കഴിയും. വെറും 7 സെക്കൻഡിനുള്ളിൽ വ്യത്യസ്തമായ ഈ വിമാനം കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും നിങ്ങളിൽ എത്ര ഉപയോക്താക്കൾക്ക് ടാസ്ക് പൂർത്തിയാക്കാൻ കഴിയുമെന്നാണ് അറിയേണ്ടത്. 


ടാസ്ക് കൂടുതൽ എളുപ്പമാക്കുന്നതിന് നിങ്ങൾക്ക് ഒരു സൂചന നൽകാം. ചിത്രത്തിന് താഴെ ഇടത് ഭാ​ഗത്തേയ്ക്ക് സൂക്ഷിച്ച് നോക്കിയാൽ മറ്റ് വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വിമാനം കണ്ടെത്താൻ സാധിക്കും. ഈ വിമാനച്ചിറകിൽ പ്രകടമായ മാറ്റം കാണാൻ സാധിക്കും. 7 സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് ടാസ്ക് പൂർത്തിയാക്കാൻ സാധിച്ചോ? സാധിച്ചില്ലെങ്കിൽ നിരാശപ്പെടേണ്ട കാര്യമില്ല. ഇത്തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ ഇന്റർനെറ്റിൽ ധാരാളം ലഭ്യമാണ്. നിശ്ചിത സമയത്തിനുള്ളിൽ ടാസ്ക്കുകൾ പൂർത്തിയാക്കി നിങ്ങൾക്ക് ശ്രദ്ധയും കൃത്യതയും വർധിപ്പിക്കുകയും ചെയ്യാം. 


ഇത്തരം ഒപ്റ്റിക്കൽ ചലഞ്ചുകൾ ഇന്ന് വ്യാപകമായി ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി ഉപയോക്താക്കൾ ഇത്തരം ചലഞ്ചുകൾ ഏറ്റെടുക്കുകയും വിജയിക്കുകയും അവരുടെ റിസൾട്ടുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുകയും ചെയ്യാറുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.