ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചാരത്തിൽ നിൽക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ അത്തരം പല ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമ്മുടെ കണ്ണിൽ പെടാറുണ്ട്. പലതും പെട്ടെന്ന് നമ്മളെ ആകർഷിക്കാറുണ്ട്. പലപ്പോഴും വലിയ ആവേശത്തോടെ തന്നെ നമ്മൾ ഇത്തരം ചിത്രങ്ങളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. എല്ലാ പ്രായക്കാരും ഒരു പോലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറിച്ച് പോലും മനസിലാക്കാൻ സഹായിക്കുന്ന ഇത്തരം ചിത്രങ്ങൾ  നമ്മുടെ കണ്ണുകൾക്കും മനസുകൾക്കും മികച്ച ഒരു വ്യായാമം കൂടിയാണ്. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്. നമ്മുടെ മസ്തിഷ്കം ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മനസ്സിലാക്കുന്ന രീതിയിലൂടെ തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളെ തിരിച്ചറിയാൻ കഴിയും. നമ്മുടെ നിരീക്ഷണ കഴിവുകൾ നല്ലതിനായി ഉപയോഗിക്കാനുള്ള അവസരത്തോടൊപ്പം ഇത് വിനോദവും പ്രദാനം ചെയ്യുന്നു. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്. 


അങ്ങനെ ഒരു ചിത്രമാണ് ഇന്നിവിടെ കൊടുത്തിരിക്കുന്നത്. ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ നോക്കിയാൽ നിങ്ങൾക്ക് ഒരുപാട് മാനുകളെ കാണാൻ സാധിക്കും. ഈ മാനുകൾക്കിടയിൽ ഒരു മയിൽ മറഞ്ഞിരിപ്പുണ്ട്. 15 സെക്കൻഡിനുള്ളിൽ മയിലിനെ കണ്ടെത്തുകയെന്നതാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷനിൽ നിങ്ങൾ നേരിടുന്ന വെല്ലുവിളി. ശ്രദ്ധിച്ച് നോക്കിയാൽ ചിലപ്പോൾ കുറച്ച് പേർക്കെങ്കിലും കണ്ടെത്താൻ കഴിഞ്ഞേക്കും. ഇല്ലെങ്കിൽ മയിലിനെ കണ്ടെത്താനായി നിങ്ങൾക്ക് ചില സൂചനകൾ നൽകാം. 


Also Read: Optical Illusion: വെറും 5 സെക്കൻഡ്! ഈ ചിത്രത്തിലെ വ്യത്യസ്തമായ ഇൻസ്റ്റാഗ്രാം ലോഗോ കണ്ടെത്താമോ?


 


നിങ്ങൾക്കുള്ള സൂചന ഇതാണ്. ചിത്രത്തിന്റെ വലത് കോണിലായി നിൽക്കുന്ന മാനിനെ ഒന്ന് സൂക്ഷിച്ച് നോക്കിയേ... ഇപ്പോൾ കണ്ടില്ലേ മയിൽ എവിടാണ് ഒളിച്ചിരിക്കുന്നതെന്ന്. ഇനിയും നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കുക. മയിൽ എവിടെയാണെന്നത് അടയാളപ്പെടുത്തി കൊണ്ടുള്ള ചിത്രം താഴെ നൽകിയിട്ടുണ്ട്. 



ഒരുപാട് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ദിവസവും സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. നമുക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന പലതരത്തിലുള്ള ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്. യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ വിഷ്വൽ ഇല്യൂഷൻ ചിത്രങ്ങളെന്നും പറയാറുണ്ട്. ഒരാളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള സൂചനകൾ പോലും ഇങ്ങനെയുള്ള ചിത്രങ്ങളിൽ നിന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് ശാസ്ത്ര‍ജ്ഞർ പറയുന്നത്. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളും ഈ ചിത്രങ്ങളിൽ നിന്ന് മനസിലാക്കിയെടുക്കാൻ സാധിക്കും.


ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.