Optical Illusion Test: ആനയല്ലാതെ മറ്റൊരു ജീവിയെ ചിത്രത്തിൽ കണ്ടെത്താമോ?
ചുവടെയുള്ള ആനയുടെ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മറ്റൊരു ജീവിയെ കൂടി കണ്ടെത്തുകയാണ് നിങ്ങളുടെ ടാസ്ക്
Optical Illusion IQ Test: നിങ്ങളുടെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കാൻ സാധിക്കുന്ന രസകരമായ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ നിരവധിയുണ്ട്. ഇത്തരത്തിൽ രസകരമായ ചില ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ പരിഹരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ? അങ്ങിനെയെങ്കിൽ നിങ്ങൾക്കായി ഇതാ ഒരു ചിത്രം.
ചുവടെയുള്ള ആനയുടെ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മറ്റൊരു ജീവിയെ കൂടി കണ്ടെത്തുകയാണ് നിങ്ങളുടെ ടാസ്ക്. കേവലം 1 ശതമാനം പേർമാത്രമാണ് ഇതിൽ വിജയിച്ചത്. ചിത്രത്തിൽ ഒരാന തുമ്പിക്കൈയിൽ തടിയും തൂക്കി നിൽക്കുന്നത് കാണാം.
ഒറ്റ നോട്ടത്തിൽ ആന മാത്രമെ ചിത്രത്തിലുള്ളു എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. അത് മാത്രമല്ല നിങ്ങൾക്ക് ഇപ്പോഴും രണ്ടാമത്തെ മൃഗത്തെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ചിത്രത്തിന്റെ വലതുവശത്ത് നോക്കാൻ ശ്രമിക്കുക. രണ്ടാമത്തെ മൃഗത്തിന്റെ മുഖം ആനയുടെ വാലിനടുത്ത് മറച്ചിരിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ രണ്ടാമത്തെ മൃഗത്തിന്റെ മുഖം നീല നിറത്തിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ മൃഗത്തിന്റെ മുഖം ഒരു കുതിരയുടെയോ ജിറാഫിന്റെയോ മുഖം പോലെ കാണാം. രണ്ടാമത്തെ മൃഗത്തിന്റെ മുഖം ദിനോസറിന്റെ മുഖമാണെന്നും ചിലർ തിരിച്ചറിഞ്ഞു. ആനയുടെ ഫാമിനുള്ളിൽ മറഞ്ഞിരിക്കുന്ന രണ്ടാമത്തെ മൃഗത്തിന്റെ മുഖം കണ്ടെത്താൻ ശ്രമിക്കുന്ന ആയിരക്കണക്കിന് പേർക്ക് ഈ ചിത്രം തല വേദനായാണ്. ബുദ്ധിമുട്ടുള്ള പസിലുകൾ ഉപയോഗിച്ച് നിങ്ങളുടെ തലച്ചോർ എത്രത്തോളം എത്രത്തോളം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നോ? അത്രത്തോളം നിങ്ങളുടെ ബുദ്ധികൂർമ്മതയും മികച്ചതാവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...