Optical Illusion: നിങ്ങളുടെ ഭാവി ശോഭനമാണോ എന്നറിയാം, ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ചിഹ്നം കണ്ടെത്തൂ
വളരെ മനോഹരമായി ഈ ചിത്രത്തിൽ ഒരു ചിഹ്നം മറഞ്ഞിരിപ്പുണ്ട്. അത് നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ എന്നതാണ് ചോദ്യം.
ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ നിന്ന് പലപ്പോഴും നമ്മൾ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങളെയോ മനുഷ്യരെയോ പക്ഷികളെയോ ഒക്കെ കണ്ടെത്താറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷനെ വിഷ്വൽ ഇല്യൂഷൻ എന്നും പറയും. ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ച് വരെ വെളിപ്പെടുത്തും. ചിലതിൽ ചിത്രങ്ങൾ മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന ചില അർത്ഥങ്ങളുമുണ്ടാകും. അത് കാഴ്ചക്കാരന് കൂടുതൽ രസകരമാക്കുന്നു. അത്തരത്തിൽ ചില അർത്ഥങ്ങൾ വരുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം നോക്കാം.
ചിത്രം നോക്കൂ!
വളരെ മനോഹരമായി ഈ ചിത്രത്തിൽ ഒരു ചിഹ്നം മറഞ്ഞിരിപ്പുണ്ട്. അത് നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ എന്നതാണ് ചോദ്യം. അത് കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള സൂചനകൾ ലഭിക്കും. ഒലെഗ് ഷുപ്ലിയാകിന്റെ മനോഹരമായ ഒരു കലാസൃഷ്ടിയാണ് ഇത്. നിങ്ങളുടെ ഭാവി എങ്ങനെയാകും എന്നത് ഇതിൽ നിന്ന് വ്യക്തമാകും.
Also Read: Optical Illusion : ഈ ചിത്രത്തിൽ എത്ര പേരുണ്ട്? ഉത്തരം നിങ്ങളുടെ ഐക്യൂ എത്രയാണെന്ന് പറയും
മറഞ്ഞിരിക്കുന്ന ആ ചിഹ്നം കണ്ടെത്തിയോ? ചിത്രത്തിൽ അത് എവിടെയാണ്? ശ്രദ്ധാപൂർവ്വം നോക്കുക!
ആദ്യ നോട്ടത്തിൽ ഒരു സ്ത്രീയുടെ മുഖമാണ് ചിത്രത്തിൽ കാണാൻ കഴിയുക. കണ്ണുകൾ അടച്ചിരിക്കുന്ന സ്ത്രീയുടെ മുഖം. എന്നാൽ ആ മുഖത്ത് സൂക്ഷിച്ച് നോക്കി കഴിഞ്ഞാൽ ഒരു പക്ഷിയെ കാണാൻ കഴിയും. സ്ത്രീയുടെ കണ്ണും മൂക്കും വായുടെ ഭാഗവും നോക്കിയാൽ ഈ പക്ഷിയെ കാണാം. പക്ഷിയെ കണ്ടെത്തിയെങ്കിൽ ഇനി അറിയേണ്ടത് ആ പക്ഷി ഇവിടെ എന്താണ് പ്രതീകപ്പെടുത്തുന്നത് എന്നാണ്. അത് എങ്ങനെ ഭാവി വെളിപ്പെടുത്തും?
ഒരു കൊക്കിനെ ആണ് ആ ചിത്രത്തിൽ കാണാൻ കഴിയുക. പക്ഷിയെ കണ്ടെത്തിയോ നിങ്ങൾ എങ്കിൽ നിങ്ങളുടെ ഭാവിയിൽ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ സംഭവിക്കും എന്നാണ് അത് സൂചിപ്പിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ കൊക്ക് സന്തോഷത്തെ പ്രതീകപ്പെടുത്തുന്നു. ഒരു ശോഭനമായ ഭാവി നിങ്ങൾക്ക് ഉണ്ടാകും എന്ന് ഇത് ഓർമ്മിപ്പിക്കുന്നു. പ്രത്യാശയെയും പ്രതിനിധീകരിക്കുന്നു.
Optical Illusion : ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നതെന്ത്? അത് നിങ്ങളുടെ വ്യക്തിത്വം വ്യക്തമാക്കും
ഫണ്ടിങ് സർക്കിൾ കമ്പ്യൂട്ടർ ഉപയോഗിച്ച് ഒരുക്കിയ ഒരു ചിത്രമാണിത്. ഡോ റെബേക്ക സ്പെൽമാൻ എന്ന സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തിലാണ് ടെസ്റ്റിനായി ഈ ചിത്രം ഒരുക്കിയത്.
ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കൂ
ഈ ചിത്രത്തിലേക്ക് നോക്കിയപ്പോൾ നിങ്ങൾ എന്താണ് കണ്ടത്? ഒരു കറുത്ത തുണി മാത്രമാണോ? അതോ മറ്റെന്തെങ്കിലും കൂടി നിങ്ങൾ ഈ ചിത്രത്തിൽ കണ്ടോ? ചിലർ ഒരു കറുത്ത തുണി കണ്ടിരിക്കാം. മറ്റ് ചിലർ മറ്റെന്തെങ്കിലുമാകാം കണ്ടത്. നിങ്ങളുടെ വ്യക്തിത്വത്തിലേയും, നിങ്ങൾ ഒരു ചിത്രം കാണുന്ന രീതിയുടെയും നിങ്ങളുടെ കാഴ്ചപ്പാടിന്റെയും ഒക്കെ വ്യത്യാസം കൊണ്ട് വിവിധ ആളുകൾ വിവിധ രീതികളിൽ ഈ ചിത്രം കാണും.
നിങ്ങൾ ഒരു കറുത്ത തുണിയാണ് കണ്ടതെങ്കിൽ
നിങ്ങൾ ഒരു കറുത്ത സിൽക്ക് തുണിയാണ് ചിത്രത്തിൽ കണ്ടതെങ്കിൽ നിങ്ങൾ ഒരു പ്രശ്‍നത്തിന്റെ അന്തിമ ഫലത്തെ കുറിച്ച് ചിന്തിക്കുന്നവരാണ്. ചെറിയ കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ഇത്തരം ആളുകൾ വിഷമിക്കാറില്ല. അപ്പോൾ തോന്നുന്ന രീതിയിൽ പ്രശ്‍നങ്ങൾ കൈകാര്യം ചെയ്യാനാണ് ഇവർ ശ്രമിക്കാറുള്ളത്. ഇവർ ഒരു കാര്യവും മുൻകൂട്ടി പ്ലാൻ ചെയ്യാറില്ല.
നിങ്ങൾ ഒരു പട്ടിയുടെ മുഖമാണ് കണ്ടതെങ്കിൽ
നിങ്ങൾ ഒരു പട്ടിയുടെ മുഖമാണ് ചിത്രത്തിൽ കണ്ടതെങ്കിൽ നിങ്ങൾ ഒരു നേതൃത്വ മനോഭാവമുള്ള വ്യക്തിയാണ്. നിങ്ങൾ വളരെ ബുദ്ധിമാന്മാരും, വൈകാരികമായി ചിന്തിക്കുന്നവരുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...