Optical Illusion : നെറ്റിസൺസിനെ കുഴക്കി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം; ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന തവളയെ സെക്കന്റുകൾക്കുള്ളിൽ കണ്ടെത്താമോ
Optical Illusion Hidden Animals : നിങ്ങൾക്ക് ഈ സമയത്തിനുള്ളിൽ തവളെയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് ഏകാഗ്രത കുറവാണെന്നാണ് അതിന്റെ അർഥം.
സാമൂഹിക മാധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്. അത്പോലെ തന്നെ ജീവിതത്തിലും ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ സൃഷ്ടിച്ച് തങ്ങളുടെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുന്നവരാണ് മിക്ക മൃഗങ്ങളും. ഇതി ഉദാഹരണമാണ് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ നിറം മാറുന്ന ഓന്തും, കരിയിലകളുടെ ഇടയിൽ ഒളിച്ചിരിക്കുന്ന പാമ്പും ഒക്കെ. ഇരയെ പെട്ടെന്ന് പിടിക്കാൻ മുത്താണ് ചീങ്കണിയുമൊക്കെ ചെളിയിൽ പുതഞ്ഞ് കിടന്നും ഈ വിദ്യ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇത് ഇലകളുടെക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു തവളയുടെ ചിത്രമാണ്. ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന തവളയെ വെറും 36 സെക്കന്റുകൾ കൊണ്ട് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുമെങ്കിൽ നിങ്ങൾക്ക് വളരെ നല്ല കാഴ്ചശക്തിയുണ്ടെന്നും, നിങ്ങൾ അതീവ ബുദ്ധിമാനാണെന്നുമാണ് അർത്ഥം.
നിങ്ങൾക്ക് ഈ സമയത്തിനുള്ളിൽ തവളെയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് ഏകാഗ്രത കുറവാണെന്നാണ് അതിന്റെ അർഥം. ആമ്പലുകളും, ഇലകളും നിറഞ്ഞ അതിമനോഹരമായ ഒരു കുളത്തിന്റെ ദൃശ്യമാണിത്. ചിത്രത്തിൽ പൂക്കളോടൊപ്പം വിടരാൻ മൊട്ടുകളും കാണാം. ഈ ചിത്രത്തിലാണ് ബുദ്ധിമാനായ ഒരു തവള ഒളിച്ചിരിക്കുന്നത്. നിങ്ങൾ ചിത്രത്തിൻറെ മുകൾ ഭാഗത്ത് നിന്ന് വളരെ പതുക്കെ താഴേക്ക് നോക്കുകയാണെങ്കിൽ ഈ തവളയെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. പൂർണമായും വിടരാത്ത ഒരു പൂവിന്റെ അടുത്തായി ഒരു ഇലയുടെ മുകളിലാണ് ഈ തവളയിരിക്കുന്നത്. തവളയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഒന്ന് കൂടി ശ്രമിച്ച് നോക്കൂ.
ALSO READ: Optical Illusion: ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്താമോ?
തവളയെ കാണാം
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.