Optical Illusion: 9 സെക്കൻഡിനുള്ളിൽ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന രണ്ട് സ്ത്രീകളെ കണ്ടെത്താൻ കഴിയുമോ?
ഒരു ഓന്തിന്റെ രൂപം നൽകുന്നതിനായി തിളങ്ങുന്ന നിറങ്ങളിൽ ചായം പൂശിയ രണ്ട് മോഡലുകളാണ് ഇവർ.
ഒമ്പത് സെക്കൻഡിൽ ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന സ്ത്രീകളെ കണ്ടെത്താമോ? ഇറ്റാലിയൻ കലാകാരനായ ജോഹന്നാസ് സ്റ്റോയിറ്റർ സൃഷ്ടിച്ച ഒരു മാസ്റ്റർപീസ് ചിത്രമാണിത്. വ്യത്യസ്ത നിറങ്ങളുള്ള ഒരു ഓന്തിനെയാണ് എല്ലാവരും ഈ ചിത്രത്തിൽ കാണുക. ഇതിൽ നിന്ന് വേണം രണ്ട് സ്ത്രീകളുടെ രൂപം കണ്ടെത്താൻ. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമായതിനാൽ നിങ്ങൽ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമായിരിക്കില്ല ഇത് കണ്ടെത്താൻ. എങ്കിലും ചിത്രം ശ്രദ്ധാപൂർവം ഒന്ന് നോക്കിയാൽ ചിലർക്കെങ്കിലും രണ്ട് സ്ത്രീകളുടെ രൂപം കണ്ടെത്താൻ കഴിഞ്ഞേക്കും.
ഓന്തിന്റെ ശരീരത്തിലേക്ക് നോക്കിയാൽ നിങ്ങൾക്ക് കാണാൻ സാധിക്കും ഇരുവശത്തേക്കും കിടക്കുന്ന രണ്ട് സ്ത്രീകളെ. ഓന്ത് യഥാർത്ഥത്തിൽ, അവതരണത്തിലൂടെ നമ്മുടെ മനസ്സിനെ കബളിപ്പിക്കുന്ന ഒരു സമർത്ഥമായ ഒപ്റ്റിക്കൽ ഇല്യൂഷനാണ്. വാസ്തവത്തിൽ, ഇവർ രണ്ട് വനിതാ മോഡലുകളാണ്. അതാണ് ഒപ്റ്റിക്കൽ മിഥ്യാധാരണകളുടെ ഭംഗി. ഒരു ഓന്തിന്റെ രൂപം നൽകുന്നതിനായി തിളങ്ങുന്ന നിറങ്ങളിൽ ചായം പൂശിയ രണ്ട് മോഡലുകളാണ് ഇവർ.
Also Read: Optical Illusion: പൂച്ചയോ കാക്കയോ, ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് എന്താണ്?
ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നമ്മുടെ കണ്ണിനെയും മനസ്സിനെയും കബളിപ്പിക്കുന്നതിൽ മികച്ചതാണ്. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. പക്ഷേ ആ ചിത്രത്തിൽ മറ്റ് പലതും ഒളിച്ചിരിപ്പുണ്ടാകും. നമ്മുടെ കണ്ണുകൾക്കും തലച്ചോറിനും ഇത് നല്ലൊരു വ്യായാമമാണ്. നമ്മുടെ കണ്ണുകളിലും പ്രത്യേകിച്ച് തലച്ചോറിലും ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാൻ ശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...