Optical Illusion : സെക്കന്റുകൾക്ക് ഉള്ളിൽ ചിത്രത്തിലെ 16 കടുവകളെയും കണ്ടെത്താമോ? എങ്കിൽ നിങ്ങൾ ലോകത്തെ അപൂർവ്വം ചിലരിൽ ഒരാൾ
Rare Talent Optical Illusion test : ഹെക്ടിക്ക് നിക്ക് എന്ന ടിക് ടോക് യൂസറാണ് ഈ ചിത്രം പങ്കുവെച്ചത്.
ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളുടെ കാലമാണ്. ഈ ചിത്രങ്ങൾ നിങ്ങളുടെ ധാരണാശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ കണ്ണുകൾ, തലച്ചോറിന് കൊടുക്കുന്ന സിഗ്നലുകളാണ് പ്രധാനമായും ഈ മിഥ്യാധാരണകൾക്ക് കാരണമാകുന്നത്.
നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. നിങ്ങളുടെ കണ്ണിൽ നിന്ന് നിങ്ങളുടെ തലച്ചോറിൽ എത്തിന്ന് സിഗ്നലുകൾ മാറുന്നതനുസരിച്ച് ഒരു ചിത്രത്തെ നിങ്ങൾ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലവും നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും.
ALSO READ: Optical Illusion: നിങ്ങൾ പ്രശ്‍നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും; ഈ ചിത്രം ഉത്തരം പറയും
ഇപ്പോൾ കടുവകളുടെ ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ തന്നെ നിരവധി കടുവകളും, കടുവയുടെ രൂപങ്ങളും ഉണ്ട്. ഈ ചിത്രത്തിൽ നിന്ന് നിങ്ങൾക്ക് 16 കടുവകളെ കണ്ടെത്താൻ കഴിയുമോയെന്ന് നോക്കൂ. 40 സെക്കന്റുകൾക്ക് ഉള്ളിൽ ഈ ചിത്രത്തിൽ നിന്ന് 16 കടുവകളെയും കണ്ടെത്താൻ 1 ശതമാനം ആളുകൾക്ക് മാത്രമേ കഴിയുകയുള്ളൂ. നിങ്ങളും ശ്രമിച്ച് നോക്കൂ.
ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ, നിങ്ങൾക്ക് ആകെ 40 സെക്കന്റുകളാണ് ഉള്ളത്.
കടുവകൾ എവിടെ?
ഹെക്ടിക്ക് നിക്ക് എന്ന ടിക് ടോക് യൂസറാണ് ഈ ചിത്രം പങ്കുവെച്ചത്. ആദ്യത്തെ 2 കടുവകളെ പെട്ടെന്ന് തന്നെ കണ്ടെത്താം. ചിത്രത്തിൻറെ പ്രധാന വിഷയം തന്നെ അവരാണ്. കൂടാതെ കടുവകൾക്ക് ഒപ്പം 2 കടുവ കുഞ്ഞുങ്ങളും ഉണ്ട്. ഇൻ കടുവകളുടെ സൈഡിലുള്ള ചെടികൾക്ക് ഇടയിൽ ഒരു കടുവയെ കണ്ടെത്താൻ ശ്രമിക്കൂ. ഇനി നിങ്ങൾ കടുവകൾക്ക് പിന്നിലെ മരങ്ങളിൽ നോക്കൂ, 7 കടുവകളെ കണ്ടെത്താൻ കഴിയും. അതിന് ശേഷം ഇടത് വശത്തെ മരത്തിലും മരത്തിന്റെ താഴെയും നോക്കൂ ബാക്കി നാല് കടുവകളെ കണ്ടെത്താം.
കടുവകളെ കണ്ടെത്താം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...