Optical Illusion : ഈ ചിത്രത്തിലെ 25 മൃഗങ്ങളെ 75 സെക്കൻഡ് കൊണ്ട് കണ്ടെത്താമോ? കഴിയില്ലെന്ന് വിദഗ്ദ്ധർ
Optical Illusion Test : ഇറ്റാലിയൻ ചിത്രക്കാരനായ ഗ്യൂസെപ്പെ ആർസിംബോൾഡോ ആണ് ഈ ചിത്രം വരച്ചത്.
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. ഇത്തരം ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് നേടുന്നത്. നിങ്ങളുടെ സ്വഭാവം, പ്രശ്‍നങ്ങൾ, മൂഡ് എന്നിവയെല്ലാം ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നിങ്ങളുടെ ശക്തമായ വ്യക്തിത്വ സവിശേഷതകളെ കുറിച്ചും ഇത്തരം ചിത്രങ്ങളിലൂടെ കണ്ടെത്താൻ കഴിയും.
നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും.
ALSO READ: Optical illusion: മനംകവരുന്ന ഈ മഞ്ഞിനുള്ളിൽ ഒരു നായയുണ്ട്; അഞ്ച് സെക്കന്റിനുള്ളിൽ കണ്ടെത്താമോ?
ഇപ്പോൾ നിരവധി മൃഗങ്ങൾ ഉള്ള ഒരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ ആകെ 25 മൃഗങ്ങൾ ഉണ്ട്. ആയ മൃഗങ്ങളെ എല്ലാം തന്നെ 75 സെക്കൻഡുകൾ കൊണ്ട് കണ്ടെത്തണം. അതായത് നിങ്ങൾക്ക് 1 മിനിറ്റ് 15 സെക്കൻഡ് സമയം ലഭിക്കും. വിധഗ്തർ പറയുന്നത് അനുസരിച്ച് ലോകത്ത് 0.1 ശതമാനം ആളുകൾക്ക് മാത്രമേ ഇതിൽ 25 മൃഗങ്ങളെയും കണ്ടെത്താൻ സാധിക്കുകയുള്ളൂ.
16-ആം നൂറ്റാണ്ടിലെ ശൈലിയിൽ വരച്ചിരിക്കുന്ന ഒരു ചിത്രമാണിത്. ഇറ്റാലിയൻ ചിത്രക്കാരനായ ഗ്യൂസെപ്പെ ആർസിംബോൾഡോ ആണ് ഈ ചിത്രം വരച്ചത്. ഭക്ഷണ വസ്തുക്കളിൽ നിന്ന് മനുഷ്യന്റെ മുഖം രൂപകല്പന ചെയ്യുന്നതിൽ പ്രശസ്തി നേടിയ ചിത്രക്കാരനായിരുന്നു ഗ്യൂസെപ്പെ ആർസിംബോൾഡോ. ചിത്രത്തിൽ നിന്ന് എല്ലാ മൃഗങ്ങളെയും കണ്ടെത്തുക എന്നത് വളരെ ശ്രമകരം തന്നെയാണ്. നിങ്ങളും ശ്രമിച്ച് നോക്കൂ..
ചിത്രത്തിൽ ഏതൊക്കെ മൃഗങ്ങളെ കാണാം
മയിൽ, കുതിര, തിമിംഗലം, കരടി, കംഗാരു, കടുവ, ഒറാങ്ങുട്ടാൻ, കഴുകൻ, മുയൽ, ആമ, കുതിര, കുറുക്കൻ എന്നീ മൃഗനാണേൽ ഒറ്റനോട്ടത്തിൽ ചിത്രത്തിൽ നിന്ന് കണ്ടെത്താൻ സാധിക്കും. എന്നാൽ വളരെ ശ്രദ്ധിച്ച് നോക്കിയാൽ സ്ലോത്ത്, പച്ചപക്കി, മക്കാവ്, ഒച്ച് എന്നിവയെയും കണ്ടെത്താൻ സാധിക്കും. ഒരു ആനയെയും ഡോൾഫിനെയും പല്ലിയെയും ചിത്രത്തിൻറെ മുകൾ ഭാഗത്ത് നിന്ന് കണ്ടെത്താം. ടർക്കി, ലേഡിബഗ്, കാക്ക, ആഡ് എന്നിവയെ നിങ്ങൾക്ക് മനുഷ്യനെ പോലെ തോന്നിക്കുന്ന രൂപത്തിന്റെ കണ്ണുകളിൽ കണ്ടെത്താൻ സാധിക്കും. കൂടാതെ ആനയുടെ പുറകിൽ ഒരു പാമ്പിനെയും കണ്ടെത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...