ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.


ALSO READ : Optical Illusion : ഈ ചിത്രത്തിൽ എത്ര പേരുണ്ട്? ഉത്തരം നിങ്ങളുടെ ഐക്യൂ എത്രയാണെന്ന് പറയും


ചില ചിത്രങ്ങളിൽ നമ്മൾ എത്ര പരിശ്രമിച്ചാലും ചില കാര്യങ്ങൾ കണ്ടെത്താനും സാധിക്കില്ല. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടുന്നത്. കുറെ കരിയിലകൾ കൂടി കിടക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിൽ നിന്ന് ഒരു പാമ്പിനെ കണ്ടെത്താൻ വളരെ കഷ്ടപ്പെട്ട് ശ്രമിക്കുകയാണ് ആളുകൾ. നിങ്ങളും ശ്രമിച്ച് നോക്കൂ.


ഇതൊരു വനത്തിന്റെ ചിത്രമാണ്. ഈ ചിത്രത്തിൽ പാറയും, ഒടിഞ്ഞ് വീണ മരക്കൊമ്പുകളും, കരിയിലകളും പച്ച പുല്ലും ഒക്കെയുണ്ട്. ഇതിനിടയിലാണ് കരിയിലയുടെ നിറമുള്ള ഒരു പാമ്പ് ഒളിച്ചിരിക്കുന്നത്. വളരെ ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ നിങ്ങൾക്ക് ഈ പാമ്പിനെ കണ്ടെത്താൻ കഴിയുകയുള്ളൂ. 90 ശതമാനം പേർക്കും ഇതിലെ പാമ്പിനെ കണ്ടെത്താൻ കഴിയില്ലെന്നാണ് വിദഗ്ദ്ധന്മാർ പറയുന്നത്.


ഈ ചിത്രത്തിൽ നിന്ന് പാമ്പിനെ കണ്ടെത്താൻ ഏകഗ്രതയും വിശകലന ബുദ്ധിയും വളരെയധികം തന്നെ വേണം. നിങ്ങൾക്ക് പാമ്ബിനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു തവണ കൂടി ശ്രമിച്ച് നോക്കൂ. ഒരു സൂചന കൂടി തരാം. ചിത്രത്തിൻറെ വലത്തേയറ്റത്താണ് പാമ്പുള്ളത്. ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കിയാൽ മതി. നിങ്ങൾക്ക് പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ നിങ്ങൾ അതിബുദ്ധിമാൻമാരാണ്.


   


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.