Optical Illusion: ചിത്രത്തിൽ മറഞ്ഞിരിക്കുന്ന സൈനികരെ കണ്ടെത്താമോ? അത്ര എളുപ്പമാകില്ല
Optical Illusion: ആളുകളുടെ സ്വഭാവം മനസിലാക്കാൻ പലപ്പോഴും സൈക്കോളജിസ്റ്റുകളും ഉപയോഗിക്കുന്നത് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളാണ്.
ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.
വെല്ലുവിളി നിറഞ്ഞൊരു ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. കയ്യിൽ വാൾ ഒക്കെ പിടിച്ച ഒരാളെയാണ് നിങ്ങൾക്ക് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. ഇതിൽ നാല് സൈനികർ കൂടി മറഞ്ഞിരിപ്പുണ്ട്. അവരെ കണ്ടെത്തുകയെന്നതാണ് നിങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളി. ഒരു ശതമാനം ആളുകൾക്ക് മാത്രമെ നാല് സൈനികരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളുവെന്നാണ് അവകാശവാദം. അത്ര എളുപ്പം നിങ്ങൾക്ക് സൈനികരെ കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. ചിത്രം നല്ലത് പോലെ ശ്രദ്ധിച്ച് നോക്കുക.
Also Read: Optical Illusion IQ Test : ഈ ചിത്രത്തിൽ എത്ര മൃഗങ്ങൾ ഉണ്ടെന്ന് 15 സെക്കൻഡിൽ കണ്ടെത്താമോ?
ഇനി കണ്ടെത്താൻ സാധിക്കാത്തവർക്കായി ഒരു വഴി പറഞ്ഞുതരാം. ചിത്രം ഒന്ന് തലകീഴായി പിടിച്ച് നോക്കിക്കേ...ഇനി ചിത്രം ശ്രദ്ധയോടെ നോക്കുക. ഒരു സൈനികൻ ചിത്രത്തിൽ കാണുന്നയാളുടെ കയ്യിലും, ഒരാൾ മുകളിലെ പാറയിലും മറ്റൊരാൾ താഴെയുള്ള പാറയിലും നാലാമൻ മരത്തിലും മറഞ്ഞിരിക്കുന്നു.
സമീപകാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ജനപ്രീതി ഏറുകയാണ്. നമ്മുടെ സ്വഭാവത്തെക്കുറിച്ച് പോലും വളരെ രസകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് കഴിയും. നമ്മുടെ മസ്തിഷ്ക്കത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി കാണാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...