Oral Health: പല്ലുകളുടെയും മോണയുടെയും ആരോഗ്യം മികച്ചതാക്കാം; ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Oral Health Care Tips: വായുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. വായുടെ ആരോഗ്യത്തിലും ശുചിത്വത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ചെറിയ അസ്വസ്ഥതകൾ മാത്രമോ അല്ലെങ്കിൽ ഗുരുതരമായ അവസ്ഥയോ വരെ എത്തുന്ന ആരോഗ്യ പ്രശ്നമാണ് വായുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ദന്തക്ഷയം, മോണ രോഗങ്ങൾ, വായ് നാറ്റം, വായിലെ ക്യാൻസർ തുടങ്ങി നിരവധി പ്രശ്നങ്ങൾ വായുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങൾ ചെറിയ അസ്വസ്ഥതകൾ മുതൽ അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ അവസ്ഥകൾ വരെയാകാം. വായുടെ ശുചിത്വം പ്രധാനമായി കരുതുകയും പതിവായി ദന്ത സംരക്ഷണം ശീലമാക്കുകയും ചെയ്യുന്നതിലൂടെ, വായുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കാനും വായുടെ ആരോഗ്യം മികച്ചതാക്കാനും സാധിക്കും.
• ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണയെങ്കിലും പല്ല് തേക്കുക. പല്ലിൻ്റെ എല്ലാ പ്രതലങ്ങളും വൃത്തിയാക്കുക.
• ബാക്ടീരിയയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി നാവിൻ്റെ ഉപരിതലം മൃദുവായി ബ്രഷ് ചെയ്യുകയോ സ്ക്രാപ്പ് ചെയ്യുകയോ വേണം.
• ടൂത്ത് ബ്രഷ് എത്താത്ത പല്ലുകൾക്കിടയിലും മറ്റും കുടുങ്ങിയ ഭക്ഷണ കണികകളും പ്ലാക്കുകളും ഒഴിവാക്കാൻ ഫ്ലോസിംഗ് സഹായിക്കും.
വായുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന ജീവിതശൈലി മാറ്റങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമം: അസിഡിറ്റി ഉള്ള ഭക്ഷണത്തിലൂടെയും മധുരമുള്ള ഭക്ഷണത്തിലൂടെയും മോണരോഗവും പല്ലിന് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. മധുരപലഹാരങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, അസിഡിറ്റി ഉള്ള പഴങ്ങൾ എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തുന്നത് പല്ലിൻ്റെ ആരോഗ്യത്തിന് സഹായിക്കും.
പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീനുകൾ, പാൽ ഉത്പന്നങ്ങൾ തുടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങൾ വായുടെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു. ആരോഗ്യമുള്ള പല്ലുകൾക്കും മോണകൾക്കും ആവശ്യമായ പോഷകങ്ങളായ കാത്സ്യം, വിറ്റാമിൻ സി, ഫോസ്ഫറസ് തുടങ്ങിയവ ഈ ഭക്ഷണങ്ങൾ നൽകുന്നു.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക: ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുന്നത് വായുടെ ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. ഭക്ഷണാവശിഷ്ടങ്ങൾ കഴുകിക്കളയാനും വായിലെ ആസിഡുകളെ നിർവീര്യമാക്കാനും വെള്ളം സഹായിക്കുന്നു, ഇത് അറകളുടെയും മോണരോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നു.
ALSO READ: വേനൽ കനക്കുന്നു; മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ദന്ത പരിശോധനകൾ: പ്രൊഫഷണൽ ക്ലീനിംഗുകൾക്കും പതിവ് പരിശോധനകൾക്കുമായി ദന്തരോഗവിദഗ്ധനുമായുള്ള കൂടിക്കാഴ്ച ദന്ത പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താനും ഉടനടി ചികിത്സ ആരംഭിക്കാനും സഹായിക്കും. ചെറിയ പ്രശ്നങ്ങൾ വലുതും ഗുരുതരവുമായ അവസ്ഥയിലേക്ക് എത്തുന്നത് തടയാൻ ഇതുവഴി സാധിക്കുന്നു. ഏത് തരത്തിലുള്ള പ്രശ്നമാണ് എന്നതിനെ ആശ്രയിച്ച് നിങ്ങളുടെ വായുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ദന്തരോഗവിദഗ്ധൻ ഡെൻ്റൽ എക്സ്-റേ, ഫ്ലൂറൈഡ് ചികിത്സകൾ അല്ലെങ്കിൽ മറ്റ് പ്രതിരോധ നടപടികൾ എന്നിവ ശുപാർശ ചെയ്തേക്കാം.
അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കുക: ചില ശീലങ്ങൾ വായുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും പല്ലുകൾ കറപിടിക്കുന്നതിനും വായ്നാറ്റം ഉണ്ടാകുന്നതിനും കാരണമാകുകയും മോണരോഗം, പല്ല് നഷ്ടപ്പെടൽ, വായിലെ കാൻസർ എന്നിവയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
പുകവലി പല്ലിൻ്റെ ഘടനയെ നശിപ്പിക്കുകയും ഇനാമലിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. അതുപോലെ, അമിതമായ മദ്യപാനം ഒരാളുടെ വായ വരണ്ടതാക്കുകയും ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും പല്ല് നശിക്കാനും മോണ വീക്കത്തിനും ഇടയാക്കും. ഓറൽ മേഖലയിലെ ടിഷ്യൂകളെയും കോശങ്ങളെയും നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് വായിലെ അർബുദത്തിലേക്ക് നയിച്ചേക്കാവുന്ന പ്രധാന അപകടഘടകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.