Oral Health: ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാം, പ്രതിരോധിക്കാം
Oral Cancer Symptoms: മദ്യം, പുകയില തുടങ്ങിയ ലഹരിപദാർഥങ്ങളുടെ ഉപയോഗം ഓറൽ ക്യാൻസറിന് കാരണമാകാം. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് ഓറൽ ക്യാൻസറിനുള്ള സാധ്യത വളരെ കൂടുതലാണ്.
Oral Health Care: മുഴുവൻ ശരീരത്തിന്റെയും ആരോഗ്യത്തിൽ വായുടെ ശുചിത്വവും ആരോഗ്യവും പ്രധാനപ്പെട്ടതാണ്. ഓരോ വർഷവും 1,35,000ൽ അധികം ഓറൽ ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഖേദകരമെന്നു പറയട്ടെ, ഈ രോഗികളിൽ 50 ശതമാനം പേരും രോഗനിർണയം നടത്തി ഒരു വർഷത്തിനുള്ളിൽ മരണമടയുന്നു. ഗ്ലോബൽ കാൻസർ ഇൻസിഡന്റ്സ് മോർട്ടാലിറ്റി ആൻഡ് പ്രിവൈലൻസ് 2020 പ്രകാരം, രോഗനിർണയം നടത്തി ഒരു വർഷത്തിനുള്ളിൽ 50 ശതമാനം രോഗികളും മരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
മദ്യം, പുകയില തുടങ്ങിയ ലഹരിപദാർഥങ്ങളുടെ ഉപയോഗം ഓറൽ ക്യാൻസറിന് കാരണമാകാം. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരെ പതിവായി പരിശോധിക്കുകയാണെങ്കിൽ, ആദ്യഘട്ടത്തിൽ തന്നെ ഓറൽ ക്യാൻസറിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വ്യക്തമാകും. ഓറൽ ക്യാൻസറിന്റെ കാരണങ്ങളും പ്രാരംഭ ലക്ഷണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
ഓറൽ ക്യാൻസറിന്റെ പ്രധാന കാരണങ്ങൾ
പുകയിലയില്ലാതെ അടയ്ക്ക മാത്രമായി മുറുക്കുന്നതും ക്യാൻസറിന് കാരണമാകാം.
അടയ്ക്ക ഉപയോഗിക്കുന്നവർക്ക് വായിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത 2.8 മടങ്ങ് കൂടുതലാണ്
സ്ഥിരമായി മദ്യപിക്കുന്നവർക്ക് ഓറൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണ്
ശുചിത്വമില്ലാതിരിക്കുന്നതും വായിൽ ക്യാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു
വായിലെ ക്യാൻസറിന് പൊതുവേ വൈറസുകൾ കാരണമാകാറില്ല
ALSO READ: Sugarcane for Diabetes: കരിമ്പ് ജ്യൂസ് പ്രമേഹത്തിന് നല്ലതാണോ? അറിയാം ഇക്കാര്യങ്ങൾ
ഓറൽ ക്യാൻസർ പ്രാരംഭ ലക്ഷണങ്ങൾ
ഓറൽ ക്യാൻസർ നേരത്തെ കണ്ടെത്തുന്നത് ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ സഹായിക്കും. നേരത്തെ രോഗാവസ്ഥ മനസ്സിലാക്കാൻ ശരീരത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ, ഓറൽ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
A: മൂന്ന് ആഴ്ചയിൽ കൂടുതൽ സുഖപ്പെടാത്ത അസാധാരണമായ അൾസർ
L: കവിളിലോ കഴുത്തിലോ മുഴയോ കട്ടിയോ തോന്നുക
E: ചെവി വേദന ക്യാൻസറിന്റെ ലക്ഷണമാകാം, പ്രത്യേകിച്ച് നിങ്ങളുടെ നാവിന്റെ പിൻഭാഗത്ത് അൾസർ ഉണ്ടെങ്കിൽ
R: മൂന്ന് ആഴ്‌ചയിൽ കൂടുതലായിട്ടും സുഖം പ്രാപിക്കാത്ത വായിലെ ചുവന്ന പാടുകൾ
T: അയഞ്ഞ പല്ലുകൾ അല്ലെങ്കിൽ പല്ലുകളുടെ നിരയിലുണ്ടാകുന്ന വ്യത്യാസം
N: താടിയെല്ലിലെ മരവിപ്പ്. താടിയെല്ലിനുള്ളിലെ നാഡിക്ക് രോഗം ബാധിച്ചേക്കാമെന്നതിനാൽ ഇത് ശ്രദ്ധിക്കേണ്ടതാണ്
O: ദുർഗന്ധം ഓറൽ ക്യാവിറ്റി ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. വായിലെ വൃത്തിയാക്കാൻ സാധിക്കാത്ത ഭാഗങ്ങളിൽ മുറവുണ്ടാകുന്നതാണ് ഈ ദുർഗന്ധത്തിന് കാരണം.
W: ഭക്ഷണമോ ഉമിനീരോ ഇറക്കുമ്പോൾ വേദനയോ അല്ലെങ്കിൽ ശബ്ദം പരുക്കൻ ആകുന്നതോ വായിലെ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...