സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമാണ് അണ്ഡാശയം. പെൽവിസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. എ​ഗ്സ്, കോശങ്ങൾ നിലനിർത്തുന്നതിനും ഹോർമോണുകൾ നിർമ്മിക്കുന്നതിനും അവശ്യമായ ചെറിയ അവയവമാണിത്. അണ്ഡാശയ സിസ്റ്റിനെ അണ്ഡാശയത്തിൽ ദ്രാവകം നിറഞ്ഞ സഞ്ചി എന്ന് വിശേഷിപ്പിക്കാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സിസ്റ്റുകൾ സാധാരണമാണ്, രോഗലക്ഷണങ്ങളൊന്നും ക്ഷണിച്ചു ഉണ്ടാകുന്നില്ല. മിക്ക അണ്ഡാശയ സിസ്റ്റുകളും സ്വാഭാവികമായി പ്രത്യക്ഷപ്പെടുകയും ചികിത്സയില്ലാതെ ഏതാനും മാസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്യും. ഇത്തരത്തിലുള്ള സിസ്റ്റ് വലുതോ ചെറുതോ ആകാം. എന്നാൽ, ചില സിസ്റ്റുകൾ ഗുരുതരമായ സങ്കീർണതകളിലേക്കും നയിച്ചേക്കാം.


ALSO READ: High blood sugar: പ്രമേഹരോ​ഗികൾക്ക് ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ നട്സുകൾ


ലക്ഷണങ്ങൾ: വലിയ അണ്ഡാശയ സിസ്റ്റുകൾ അസഹനീയമായ പെൽവിക് വേദന, ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും. അവ പൊട്ടുകയും പെൽവിസിനുള്ളിൽ രക്തസ്രാവത്തിലേക്ക് നയിക്കുകയും ചെയ്യാം. വയറുവേദന, വേദനാജനകമായ ലൈംഗികത, വന്ധ്യത എന്നിവയാണ് ഇതിന്റെ മറ്റ് ലക്ഷണങ്ങൾ.


അപകടസാധ്യത ഘടകങ്ങൾ:  ഹോർമോൺ പ്രശ്നങ്ങൾ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) അല്ലെങ്കിൽ എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾക്ക് അണ്ഡാശയ സിസ്റ്റുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, പെൽവിക് അണുബാധ, ഹോർമോൺ, ഗർഭധാരണ പ്രശ്നങ്ങൾ തുടങ്ങിയ മറ്റ് ഘടകങ്ങൾ ഉണ്ടാകാം. ഒരിക്കൽ അണ്ഡാശയ സിസ്റ്റ് ഉണ്ടായ സ്ത്രീകൾക്ക് ഇത് വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.


ALSO READ: Sesame Seeds: കാണാൻ ഇത്തിരിയേയുള്ളൂവെങ്കിലും നിസാരക്കാരനല്ല എള്ള്


സിസ്റ്റ് ഒരാളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു: ചികിത്സ ആവശ്യമില്ലാത്തതും സ്വയം ഇല്ലാതാകുന്നതുമായ നിരവധി സിസ്റ്റുകൾ ഉണ്ട്. പക്ഷേ, ആരോ​ഗ്യത്തെ ബാധിക്കുന്ന ചില സിസ്റ്റുകളും ഉണ്ട്. വയറുവേദന, ശരീരഭാരം വർധിക്കുക, ക്രമരഹിതമായ ആർത്തവം തുടങ്ങിയ ലക്ഷണങ്ങൾ അവയ്ക്ക് ഉണ്ടാകും. ആർത്തവത്തിന് കാലതാമസം, ആർത്തവത്തിന്റെ അഭാവം, അനോവുലേറ്ററി സൈക്കിളുകൾ എന്നിവ ഉണ്ടാകാം.


കൂടാതെ, വലിപ്പം കൂടിയ സിസ്റ്റുകൾ മൂലം ഒരാൾക്ക് മൂത്രാശയത്തിലോ മലവിസർജ്ജനത്തിലോ അസ്വസ്ഥതകൾ ഉണ്ടാകാം. കൃത്യസമയത്ത് സിസ്റ്റുകൾ കൈകാര്യം ചെയ്തില്ലെങ്കിൽ ഒരാളുടെ അണ്ഡാശയത്തിന് ശാശ്വതമായ കേടുപാടുകൾ സംഭവിക്കാം. സിസ്റ്റ് ​ഗുരുതരമായ അവസ്ഥയിൽ ആയാൽ അത് അണ്ഡാശയ കോശങ്ങളെ സങ്കോചിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യും.


ALSO READ: Omicron XBB: ഒമിക്രോണിന്റെ എക്സ്ബിബി വകഭേദത്തിനെതിരെ പ്രതിരോധശേഷി നിലനിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കാം


രോഗനിർണയം: സിസ്റ്റുകളുടെ രോഗനിർണയത്തിൽ സോണോഗ്രാഫി സഹായിക്കും. തുടർന്ന്, ഡോക്ടർ നിങ്ങൾക്ക് അനുയോജ്യമായ ചികിത്സ നിർദ്ദേശിക്കും. അൾട്രാസൗണ്ട് സഹായത്തോടെയും സിസ്റ്റ് കണ്ടെത്താനാകും. കൂടാതെ, CEA, CA-125 പോലുള്ള രക്തത്തിലെ ട്യൂമർ മാർക്കറുകൾ/ബയോ മാർക്കറുകൾക്ക് മാരകമായ അണ്ഡാശയ സിസ്റ്റുകളെ തിരിച്ചറിയാൻ കഴിയും.


ചികിത്സ: ഡോക്ടറുടെ സമഗ്രമായ വിലയിരുത്തലിന് ശേഷം ഹോർമോൺ ചികിത്സയോ ശസ്ത്രക്രിയയോ തിരഞ്ഞെടുക്കാൻ നിർദേശിക്കും. നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി ആശയവിനിമയം നടത്തുകയും പതിവ് പരിശോധനകളും തുടർനടപടികളും സ്വീകരിക്കുകയും വേണം.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.