വേനൽക്കാലമാണ്, ആശ്വാസമായി വേനൽ മഴ എത്തിയെങ്കിലും ഇനിയും കടുത്ത ചൂടാണ് അഭിമുഖീകരിക്കേണ്ടത്. ചൂട് കൂടുമ്പോൾ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നുണ്ട്. അതിനാൽ തന്നെ വേനൽക്കാലത്ത് ദാഹവും വർധിക്കും. എന്നാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാതെയിരിക്കുകയാണെങ്കിൽ സൂക്ഷിക്കണം. അത് ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാൻ സാധ്യതയുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമേഹം


പ്രമേഹ രോഗം ഉള്ളവർക്ക് അമിത ദാഹം തോന്നാറുണ്ട്. അതിനാൽ തന്നെ അമിത ദാഹം തോന്നുന്നുണ്ടെങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കണം. പ്രമേഹം കൂടാതെ കുടലിൽ ഉണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണമായും അമിത ദാഹം കണ്ട് വരാറുണ്ട്. ആദ്യം ഘട്ടത്തിൽ തന്നെ കണ്ടെത്തിയില്ലെങ്കിൽ ഇത് മരണത്തിലേക്ക് പോലും നയിച്ചേക്കും.


ക്യാൻസർ 


വൻകുടലിലെ ക്യാൻസർ വളരെ പതിയെ ശരീരത്തെ ആകെ ബാധിക്കും. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ കാര്യമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല. എന്നാൽ സാധാരണയായി കണ്ട് വരുന്ന ചില ആരോഗ്യ പ്രശ്‍നങ്ങൾ ഇതിന്റെ ലക്ഷമാണെന്ന് മനസിലാകാതെ ആളുകൾ തള്ളി കളയാറുണ്ട്. രോഗം ആദ്യം തന്നെ കണ്ടെത്തിയില്ലെങ്കിൽ അത് ജീവനെ തന്നെ ബാധിക്കും.


കുടലിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ


1) അമിത ദാഹം


2) വയറു വേദനയും വീക്കവും


3) ശാരീരിക അസ്വസ്ഥതകൾ


4) മലത്തിൽ രക്തം കാണപ്പെടും


5) മലബന്ധം


6) മലശയത്തിന് സമീപത്ത് മുഴകൾ ഉണ്ടാകും


7) മൂത്രത്തിൽ രക്തം



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.