പപ്പായ വിത്തുകൾ കരളിൻറെ ആരോഗ്യത്തിന് സഹായകരമാകുമെന്ന് പറഞ്ഞിരുന്നല്ലോ. ഇത് മാത്രമല്ല പപ്പായ വിത്തുകൾക്ക് വേറെയും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ
എല്ലാ തലമുറകൾക്കും അനുയോജ്യവുമാണ് പപ്പായ വിത്തുകൾ. മലബന്ധത്തിനുള്ള പ്രകൃതിദത്ത പരിഹാരം, വിറ്റാമിൻ എ, സി എന്നിവയുടെ സമ്പന്നമായ ഉറവിടം, ആന്റിഓക്സിഡന്റുകൾ, ഫൈബർ എന്നിവയുടെ കലവറ എന്നിങ്ങനെ സവിശേഷതകൾ നിരവധിയാണ്.  എന്തൊക്കെയാണ് ഇതിൻറെ ഗുണങ്ങളെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

1. ശരീരഭാരം നിയന്ത്രിക്കൽ


പപ്പായ വിത്തുകളിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അവയുടെ ഉയർന്ന പ്രോട്ടീൻ വയർ നിറഞ്ഞ് പോകുന്ന പോലെ തോന്നിക്കും


2. ആർത്തവ വേദനക്ക് ആശ്വാസം


പപ്പായയിലെ ശക്തമായ ആന്റിഓക്സിഡന്റായ കരോട്ടിൻ ഈസ്ട്രജൻ പോലുള്ള ഹോർമോണുകളെ സന്തുലിതമാക്കാനും ആർത്തവ വേദന കുറയ്ക്കാനും സഹായിക്കുന്നു.


3. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു


പപ്പായ വിത്തുകളിലെ ഫൈബർ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നു. കൂടാതെ, ഒലിയിക് ആസിഡിന്റെയും മറ്റ് മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും സാന്നിധ്യം എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.


4. കുടലിന്റെ ആരോഗ്യം


പപ്പായ വിത്തുകളിൽ കാർപെയ്ൻ അടങ്ങിയിട്ടുണ്ട്, ഇത് കുടലിലെ പുഴുക്കളെയും ബാക്ടീരിയകളെയും ഇല്ലാതാക്കാനും ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇവയുടെ സമൃദ്ധമായ ഫൈബർ ഉള്ളടക്കം മലവിസർജ്ജനം നിയന്ത്രിക്കുകയും മലബന്ധം തടയുകയും ദഹന സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു. പപ്പായ വിത്തുകളിലെ എൻസൈമുകളായ പപ്പെയ്ൻ, ചൈമോപാപെയ്ൻ എന്നിവ ദഹനത്തെ സഹായിക്കുകയും വയർ വീക്കം, ഗ്യാസ് തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.


5. രോഗപ്രതിരോധം


വിറ്റാമിൻ സി കൂടുതലുള്ള പപ്പായ വിത്തുകൾ ശക്തമായ രോഗപ്രതിരോധ ശേഷിക്ക് കാരണമാകുന്നു. വിറ്റാമിൻ സി ഒരു ശക്തമായ ആന്റിഓക്സിഡന്റാണ്, ഇത് ദോഷകരമായ വസ്തുക്കളിൽ നിന്നും ഫ്രീ റാഡിക്കലുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.


6. കാൻസർ സാധ്യത കുറയ്ക്കുന്നു


പോളിഫെനോളുകളുടെയും ശക്തമായ ആന്റിഓക്സിഡന്റുകളുടെയും ഉറവിടമാണ് പപ്പായ വിത്തുകൾ, ഇത് വിവിധ തരത്തിലുള്ള ക്യാൻസറുകളിൽ നിന്ന് സംരക്ഷണം നൽകുന്നു.


പപ്പായ വിത്തുകൾ എങ്ങനെ കഴിക്കാം


"ഒരാൾ പ്രതിദിനം ഏകദേശം ഒരു ടേബിൾസ്പൂൺ (15 ഗ്രാം) പപ്പായ വിത്തുകളെങ്കിലും കഴിക്കണം.രാവിലെ ഒരു ഗ്ലാസ് വെള്ളത്തിൽ വിത്തുകൾ നേരിട്ട് കഴിക്കാം അല്ലെങ്കിൽ ജ്യൂസുകൾ, സ്മൂത്തികൾ അല്ലെങ്കിൽ ഓട്സ് എന്നിവയിൽ ഉൾപ്പെടുത്താം. എന്നിരുന്നാലും, പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ ശുപാർശ ചെയ്ത ഡോസിൽ കവിയരുത്," ഡയറ്റീഷ്യൻ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.