Irregular Periods | ക്രമം തെറ്റിയുള്ള ആര്‍ത്തവം, കാരണം ഇതാകാം
ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നത് ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ സ്ത്രീ ഹോർമോണുകളാണ്.
ക്രമം തെറ്റിയുള്ള ആര്‍ത്തവം ഇന്ന് സ്ത്രീകളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചെറുപ്പക്കാരിലാണ് ഇത് കൂടുതലായും ഇപ്പോൾ കണ്ടു വരുന്നത്. ഇത് പല ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. കാലാവസ്ഥ വ്യതിയാനം, ജീവിത ശൈലി, ഉറക്കകുറവ് തുടങ്ങിയവ ഇതിന് കാരണമാകാം. ആർത്തവം ക്രമം തെറ്റുന്നത് പല കാരണങ്ങൾ കൊണ്ടാകാം.
ആർത്തവം ക്രമം തെറ്റുന്നതിന് ഒരു പ്രധാന കാരണമാണ് 'പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം' (പിസിഒഎസ്). ഹോർമോണുകളുടെ വ്യതിയാനമോ ഇൻസുലിൻ ഹോർമോണിന്റെ പ്രതിരോധമോ മൂലം പിസിഒഎസ് വരാവുന്നതാണ്. ഇത് തുടക്കത്തിൽ തന്നെ പരിഹരിക്കാൻ ശ്രമിക്കുക.
ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റിയാകും വരിക. ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന വ്യത്യാസം, അമിത മദ്യപാനം എന്നിവയും പിസിഒഡിയുടെ കാരണമാണ്. അമിത വണ്ണം, മേല്‍ച്ചുണ്ടിലും താടിയിലുമുളള അമിത രോമ വളര്‍ച്ച, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, ആര്‍ത്തവത്തിലെ വ്യതിയാനം, അമിത രക്തസ്രാവം, മുടികൊഴിച്ചില്‍, വിഷാദം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നത് ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ സ്ത്രീ ഹോർമോണുകളാണ്. ഇതിന്റെ പ്രവർത്തനത്തിലെ ഏറ്റക്കുറച്ചിലുകൾ ആർത്തവം ക്രമരഹിതമാവാന് കാരണമാവുന്നു. കൂടാതെ ഗർഭനിരോധന ഗുളികകൾ സ്വീകരിക്കുന്നവരിൽ ക്രമരഹിതമായ ആർത്തവ സാധ്യത കൂടുതലാണ്.
മാനസിക സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും ആര്‍ത്തവം മുടങ്ങന്നതിനും വൈകുന്നതിനുമുള്ള കാരണമാണ്. ശരീരഭാരം അമിതമാകുന്നതോ കുറയുന്നതോ ആര്‍ത്തവക്രമക്കേടിലേക്ക് നയിക്കും. സ്‌ഥിരമായി കഴിക്കുന്ന ചില മരുന്നുകള്‍ ആര്‍ത്തവം തെറ്റാന്‍ കാരണമാകും.
Also Read: Omicron updates | നിസ്സാരക്കാരനല്ല! ഒമിക്രോണിൽ നിന്ന് മുക്തരായവരിൽ വില്ലനായി നടുവേദന
പുരുഷ ഹോർമോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടുമ്പോൾ ക്രമംതെറ്റിയ ആർത്തവത്തിന് സാധ്യത കൂടുതലാണ്. അണ്ഡോത്പാദനം ക്രമത്തിൽ സംഭവിക്കാത്തതുകൊണ്ട് ആർത്തചക്രം നീണ്ടുപോകും.
അമിത വ്യായാമം തൈറോയ്ഡ്, പിറ്റ്യൂട്ടറി ഗ്രന്ഥി, അഡ്രിനെൽ ഗ്രന്ഥി എന്നിവയുടെ പ്രവർത്തനം താറുമാറാക്കുകയും ശരീരത്തെ തളർത്തുകയും സ്‌ട്രെസ് നില ഉയർത്തുകയും ചെയ്യും. ഇതാണ് സ്ത്രീകളുടെ ആർത്തവത്തെ ക്രമം തെറ്റിക്കുന്നത്.
Also Read: Health | ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാവാം ഇനി ചായകുടി! വ്യത്യസ്ത തരം ചായകളെ കുറിച്ച്...
പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ആര്‍ത്തവം ക്രമീകരിക്കാന്‍ സഹായിക്കുന്നു. ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതി നിങ്ങളുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇത് ആര്‍ത്തവചക്രം തടസ്സപ്പെടാന്‍ കാരണമാവുന്നു.
ആർത്തവം കൃത്യമാകാൻ ചില മാർഗങ്ങൾ
ആർത്തവം ക്രമം തെറ്റുന്ന സ്ത്രീകൾ പച്ചക്കറികൾ ധാരാളമായി കഴിക്കാൻ ശ്രമിക്കുക. ഇഞ്ചി പേസ്റ്റ് രൂപത്തിലാക്കി തേൻ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. ഇത് ആർത്തവ സമയത്തെ വേദന അകറ്റാനും സഹായിക്കും. ക്യാരറ്റ് അല്ലെങ്കിൽ ക്യാരറ്റ് ജ്യൂസ് കഴിക്കുന്നതും ആർത്തവം കൃത്യമാക്കാൻ സഹായിക്കും. ഒരു ഗ്ലാസ് പാലിൽ അൽപം കറുവപ്പട്ട ചേർത്ത് കഴികുന്നത് ആർത്തവം കൃത്യമാകാൻ ഏറെ നല്ലതാണ്. ജീരക വെള്ളം കുടിക്കുന്നത് ആർത്തവം മുടങ്ങാതിരിക്കാൻ സഹായിക്കും. ഉണക്ക മുന്തിരി ചൂടു പാലുമായി ചേർത്ത് കഴിക്കുന്നത് ആർത്തവ ദിനങ്ങൾ നേരത്തേയാക്കാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...