പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ആരോ​ഗ്യപ്രശ്നമാണ് പോളി സിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്). ഇന്ത്യയിൽ നാല് സ്ത്രീകളിൽ ഒരാൾക്കെന്ന കണക്കിൽ പിസിഒഎസ് ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പല സ്ത്രീകളിലും പിസിഒഎസ് വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്. പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഹൃദ്രോഗം, പ്രമേഹം, എൻഡോമെട്രിയൽ ക്യാൻസർ തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വേദനാജനകമായ മുഖക്കുരു, ക്രമരഹിതമായ ആർത്തവം, പൊണ്ണത്തടി, ചർമ്മത്തിലെ പാടുകൾ, ഇരുണ്ട ചർമ്മം, മൂഡ് സ്വിങ്സ്, മുടി കൊഴിച്ചിൽ, ലൈംഗികാസക്തി നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളും പിസിഒഎസിന്റെ ഭാ​ഗമായി ഉണ്ടാകാം. പിസിഒഎസ് ഉള്ള എല്ലാ സ്ത്രീകൾക്കും ഒരേ ലക്ഷണങ്ങളായിരിക്കില്ല കാണപ്പെടുന്നത്. ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ഈ അവസ്ഥ നിയന്ത്രിക്കാൻ സാധിക്കും.


നല്ല ഭക്ഷണം ശരിയായ സമയത്ത് കഴിക്കുക: നല്ല ഭക്ഷണം കഴിക്കുകയെന്നത് മാത്രമല്ല, ഭക്ഷണം എപ്പോഴൊക്കെ കഴിക്കുന്നുവെന്നതും ആരോ​ഗ്യകരമായ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പോഷകസമൃദമായ ഭക്ഷണം കഴിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുക.


വ്യായാമം ചെയ്യുക: വ്യായാമം ചെയ്യുന്നതും ശരീരത്തിന്റെ ആരോ​ഗ്യം നിലനിർത്തുന്നതിൽ പ്രധാനമാണ്. പിസിഒഎസിനെ തുടർന്നുണ്ടാകുന്ന അമിതവണ്ണം കുറയ്ക്കുന്നതിനും ഹോർമോൺ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനും വ്യായാമം സഹായിക്കും.


ശരിയായി ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക: ക്രമരഹിതമല്ലാത്തതും ​ഗാഢമല്ലാത്തതുമായ ഉറക്കം ക്ഷീണം കുറയാൻ സഹായിക്കില്ല. നല്ല ഉറക്കം ലഭിച്ചാലേ ഉന്മേഷവും ആരോ​ഗ്യവും മികച്ചതായിരിക്കൂ. ഉറങ്ങുന്നതിന് മുൻപ് മനസ്സ് ശാന്തമാക്കിയിരിക്കാൻ ശ്രമിക്കുക. അനാവശ്യ ഭയവും ഉത്കണ്ഠയും ഉറക്കത്തെ ബാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.