പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) സ്ത്രീകളെ ബാധിക്കുന്ന ആരോ​ഗ്യാവസ്ഥയാണ്. പിസിഒഎസ് എന്നത് പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്ന ഒരു സങ്കീർണ്ണമായ ഹോർമോൺ വ്യതിയാന അവസ്ഥയാണ്. ഇതിന് ശാശ്വതമായ പ്രതിവിധി ഇല്ലെങ്കിലും, അത് കൈകാര്യം ചെയ്യാനും സങ്കീർണതകൾ കുറയ്ക്കാനും നിരവധി മാർ​ഗങ്ങളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പിസിഒഎസ് ക്രമരഹിതമായ ആർത്തവം, ഉയർന്ന അളവിലുള്ള ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), മറ്റ് വിവിധ ആരോ​ഗ്യാവസ്ഥകൾക്ക് കാരണമാകുന്നു. പി‌സി‌ഒ‌എസിന്റെ അടിസ്ഥാന കാരണം ഇൻസുലിൻ പ്രതിരോധത്തെ ആശ്രയിച്ചാണ്. ഇത് ആൻഡ്രോജന്റെ അളവ് വർദ്ധിപ്പിക്കുകയും സാധാരണ അണ്ഡാശയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. രോഗനിർണയം നടത്തിക്കഴിഞ്ഞാൽ, ഒരാൾ ജീവിതശൈലിയിൽ നിരവധി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.


ജീവിതശൈലി, ദൈനംദിന ദിനചര്യകൾ എന്നിവ നമ്മുടെ ശരീരത്തിന്റെ അടിസ്ഥാന ക്ഷേമത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. കൃത്യമായ ഉറക്കം, നല്ല ഭക്ഷണക്രമം, വ്യായാമം എന്നിവ ശീലിക്കണം. പിസിഒഎസ് ഉള്ളവർ കൃത്യമായ ഡയറ്റ് പിന്തുടരേണ്ടതും പ്രധാനമാണ്. പിസിഒഎസിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ എങ്ങനെയുള്ള ഭക്ഷണരീതിയാണ് പിന്തുടരേണ്ടതെന്ന് നോക്കാം.


1. ഉയർന്ന ഫൈബർ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങൾ, പയർ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങളും കഴിക്കുക. നാരുകൾ ദഹനത്തെ സഹായിക്കും, ഇത് ഇൻസുലിൻ പ്രതിരോധത്തെ ചെറുക്കാൻ ഫലപ്രദമാണ്. കൂടാതെ ഇത് കുടലിന്റെ ആരോഗ്യത്തെയും ഹോർമോൺ ബാലൻസിനെയും പിന്തുണയ്ക്കുന്നു. പ്രതിദിനം ഭക്ഷണത്തിൽ 35-40 ഗ്രാം ഫൈബർ ഉൾപ്പെടുത്താൻ ശ്രമിക്കുക.


2. ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുക: നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തണം. ഇത് ഭക്ഷണത്തിന് ശേഷം നിങ്ങൾക്ക് കൂടുതൽ സംതൃപ്തി തോന്നാനും അതുപോലെ ശരീരഭാരം കുറയ്ക്കാനും പിസിഒഎസിന്റെ മറ്റ് ലക്ഷണങ്ങളെ നേരിടാനും സഹായിക്കും. കുതിർത്ത പരിപ്പ്, വറുത്ത വിത്തുകൾ, അവോക്കാഡോ, ഒലിവ് ഓയിൽ, നെയ്യ്, വെളിച്ചെണ്ണ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉദാഹരണങ്ങളാണ്.


3. കൂടുതൽ സസ്യാധിഷ്ഠിത പ്രോട്ടീൻ നേടുക: 60-80 ഗ്രാം പ്രോട്ടീൻ കഴിക്കുന്നത് ഗ്ലൂക്കോസ്, ഇൻസുലിൻ പ്രതികരണം എന്നിവ മെച്ചപ്പെടുത്തുന്നു. ഇത് പൂർണ്ണത അനുഭവപ്പെടാൻ സഹായിക്കുകയും ഭക്ഷണാനന്തര തെർമോജനിസിസ് വർദ്ധിപ്പിക്കുകയും വയറിൽ കൊഴുപ്പ് അടിയുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള സസ്യാധിഷ്ഠിത പ്രോട്ടീനിൽ പയർ, ചെറുപയർ, അമരന്ത്, ബീൻസ്, പരിപ്പ്, വിത്തുകൾ എന്നിവ ഉൾപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.