പൈനാപ്പിൾ ഒരു ഉഷ്ണമേഖലാ ഫലമാണ്. ഇവയുടെ ഉത്ഭവം തെക്കേ അമേരിക്കയിലാണ്. പോഷകങ്ങളും ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളും നിറഞ്ഞതാണ് പൈനാപ്പിൾ. നമ്മളിൽ മിക്കവർക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. പൈനാപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ


ദഹനത്തിന് സഹായിക്കുന്നു: പൈനാപ്പിൾ നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ദഹനപ്രക്രിയയെ സഹായിക്കുന്ന ബ്രോമെലൈൻ എന്നാണ് പൈനാപ്പിളിലെ എൻസൈമുകൾ അറിയപ്പെടുന്നത്.


മുറിവുകൾ ഉണങ്ങാൻ സഹായിക്കുന്നു: ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ബ്രോമെലൈനിന് ചില ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്നാണ്. ഇത് വീക്കം അല്ലെങ്കിൽ മറ്റെന്തെങ്കിലും പരിക്ക് വേ​ഗത്തിൽ സുഖപ്പെടുത്തുന്നതിന് സഹായിക്കും. എന്നിരുന്നാലും, ഇനിയും കൂടുതൽ ഗവേഷണങ്ങൾ ഇക്കാര്യത്തിൽ നടക്കേണ്ടതുണ്ടെന്ന് ആരോ​ഗ്യ വി​ദ​​ഗ്ധർ വ്യക്തമാക്കുന്നു.


ALSO READ: Berries: ബെറിപ്പഴങ്ങൾ നൽകും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ


പ്രതിരോധശേഷി വർധിപ്പിക്കുന്നു: നൂറ്റാണ്ടുകളായി പൈനാപ്പിൾ ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇതിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു.


സന്ധിവാതം ലഘൂകരിക്കുന്നു: ബ്രോമെലൈൻ എൻസൈമുകൾ വേദനയ്ക്കും വീക്കത്തിനും എതിരെ പോരാടാൻ സഹായിക്കുന്നു, സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും പൈനാപ്പിൾ സഹായിക്കുന്നു. ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ വേദന കുറയ്ക്കാൻ സഹായിക്കും.


കാൻസർ സാധ്യത കുറയ്ക്കുന്നു: പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ കാൻസർ  സാധ്യത കുറയ്ക്കാൻ സാധിക്കുമെന്ന് ഹെൽത്ത്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു.


പൈനാപ്പിളിന് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉണ്ടെങ്കിലും ചില ആളുകൾക്ക് ഇത് അലർജിക്ക് കാരണമാകാറുണ്ട്. അതിനാൽ, പൈനാപ്പിൾ കഴിച്ചതിന് ശേഷം, നിങ്ങൾക്ക് എന്തെങ്കിലും ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.