Plum Health Benefits: പ്ലംസ് കഴിച്ചാൽ നിരവധിയാണ് ഗുണങ്ങൾ
Plum Health Benefits: വളരെ ആരോഗ്യദായകമാണ് പ്ലം പഴങ്ങൾ. ഉണങ്ങിയ പ്ലം പ്രൂൺസ് എന്നാണ് അറിയപ്പെടുന്നത്.
ഏറെ സ്വാദിഷ്‌ഠവും പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ് പ്ലം. രുചികരമായ ഈ പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ പോഷകങ്ങളും ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പഴമായും സംസ്‌കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. ഏത് രീതിയിൽ കഴിച്ചാലും വളരെ ആരോഗ്യദായകമാണ് പ്ലം പഴങ്ങൾ. ഉണങ്ങിയ പ്ലം പ്രൂൺസ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, കേരളത്തിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്ലം കൃഷി ചെയ്യുന്നുണ്ട്. കേരളത്തിൽ ഇടുക്കിയിലെ കാന്തല്ലൂരിലാണ് പ്ലം കൃഷി ചെയ്യുന്നത്. പ്ലം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് കോശങ്ങളെ ദോഷകരമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. പ്ലംസിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് രക്തധമനികളുടെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു: പ്ലംസ് അഡ്രീനൽ ഗ്രന്ഥിയുടെ അപര്യാപ്തത ഇല്ലാതാക്കുന്നു. ഇത് മുടി കൊഴിച്ചിൽ തടയും. ഉയർന്ന ഇരുമ്പിന്റെ അംശവും മെച്ചപ്പെട്ട രക്തചംക്രമണവും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഭക്ഷണത്തിൽ പ്ലം ചേർക്കുന്നത് മുടിയുടെ വളർച്ച വേഗത്തിലാക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കും.
മലബന്ധം ലഘൂകരിക്കുന്നു: ഉണങ്ങിയ പ്ലംസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കാൻ സഹായിക്കും. പ്ലംസിൽ അടങ്ങിയിരിക്കുന്ന ഇസാറ്റിൻ, സോർബിറ്റോൾ എന്നിവ ദഹനത്തെ സഹായിക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
ALSO READ: Diabetes: പ്രമേഹവും ഉഷ്ണതരംഗവും തമ്മിൽ ബന്ധമുണ്ടോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ
ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു: ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്ന ആന്തോസയാനിൻ എന്ന പിഗ്മെന്റാണ് പ്ലംസിന് ചുവപ്പ് കലർന്ന നിറം നൽകുന്നത്. പ്ലംസ് അർബുദത്തെ പ്രതിരോധിക്കും. ഓറൽ കാൻസർ, ശ്വാസകോശ അർബുദം എന്നിവയെ പ്ലംസിൽ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിനെസ് എന്ന സംയുക്തം പ്രതിരോധിക്കുന്നു.
സമ്മർദ്ദം ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നു: പ്ലംസിലെ ക്ലോറോജെനിക് ആസിഡുകളും അവയുടെ ആൻസിയോലൈറ്റിക് ഗുണങ്ങളും ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും. ക്ലോറോജെനിക് ആസിഡുകളും അവയുടെ ആൻസിയോലൈറ്റിക് ഗുണങ്ങളും ഉത്കണ്ഠ കുറയ്ക്കാൻ മികച്ചതാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. അതിനാൽ പ്ലംസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
മെറ്റബോളിസം വർധിപ്പിക്കുന്നു: പ്ലംസിന് നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കാൻ സാധിക്കും. ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും പ്ലംസ് സഹായിക്കുന്നു. പ്രൂൺസിൽ ധാരാളം ഫൈബർ അടങ്ങിയിയിരിക്കുന്നതിനാൽ ദഹനത്തിനും ഇവ മികച്ചതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...