ന്യൂഡൽഹി: ലോകത്തെ കൊറോണ വൈറസ് (Corona Virus)ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതായത്, ലോകത്തെ കോവിഡ്  കേസുകളിൽ ആറിലൊന്നും ഇന്ത്യയിലാണ്. എന്നാൽ, മരണനിരക്ക് ഇവിടെ രണ്ടു ശതമാനത്തിലും താഴെയാണ്. രോഗികളുടെ എണ്ണത്തിൽ ഇത്രയധികം വര്ധനവുണ്ടായിട്ടും  മരണ നിരക്ക് കുറയാൻ എന്തായിരിക്കും കാരണം?


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവേഷകർ  ഇതിനു ഉത്തരമായി കണ്ടെത്തിയത് വിചിത്രമായ ചില കാര്യങ്ങളാണ്.  ശുചിത്വമില്ലായ്മയാണ്  ഇന്ത്യക്കാരെ COVID 19 മരണത്തിൽ നിന്നും പ്രതിരോധിക്കുന്നത് എന്നാണ് ഒരു കൂട്ടം  ഗവേഷകരുടെ  കണ്ടെത്തൽ. വൃത്തിയില്ലായ്മ, ശുദ്ധമല്ലാത്ത കുടിവെള്ളം തുടങ്ങിയവയാണ് മരണനിരക്ക്  കുറയാൻ കാരണമായി ഗവേഷകർ കണ്ടെത്തിയത്. വൃത്തിയില്ലാത്ത സാഹചര്യം  ജന്മനാ തന്നെ ഇന്ത്യക്കാരിൽ അണുക്കൾക്കെതിരെ പ്രതിരോധശേഷി രൂപപ്പെടുത്തുന്നു എന്നാണ്  കണ്ടെത്തൽ.


ALSO READ ||  'പഞ്ചരത്ന'ങ്ങളിൽ മൂന്നു പേർ കണ്ണന് മുന്നിൽ വിവാഹിതരായി


പുണെ നാഷനൽ സെന്റർ ഫോർ സെൽ സയൻസസ്, ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞൻമാരാണ് പഠനം നടത്തിയത്. 106  രാജ്യങ്ങളിലെ പൊതു ഡാറ്റകൾ  പരിശോധിച്ച ഇവർ ജനസാന്ദ്രത, ജനസംഘ്യ ശാസ്ത്രം, ശുചിത്വ നിലവാരം എന്നിങ്ങനെ 24 കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്