നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയിൽ ഉരുളക്കിഴങ്ങും ഉണ്ടാകും. എന്നാൽ, ഉരുളക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നില്ലെന്നും ശരീരഭാരം വർധിപ്പിക്കാൻ മാത്രമാണ് ഉതകുന്നതെന്നും ചിന്തിക്കുന്നത് തെറ്റാണ്. ഫ്രെഞ്ച് ഫ്രൈ, പൊട്ടറ്റോ വെഡ്ജസ് എന്നിവ കഴിക്കുന്നത് കൊഴുപ്പ് കൂട്ടുമെന്നതിൽ സംശയമില്ല. എന്നിരുന്നാലും ഉരുളക്കിഴങ്ങും ശരീരഭാരം കുറയ്ക്കാനും ആരോ​ഗ്യമുള്ള ശരീരം രൂപപ്പെടുത്താനും സഹായിക്കുമെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധർ വ്യക്തമാക്കുന്നത്. ഉരുളക്കിഴങ്ങിന്റെ വറുത്ത ഭക്ഷണങ്ങൾക്ക് പകരം വേവിച്ചവയാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരഭാരം കുറയ്ക്കുന്നതിനായി ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


- ഭക്ഷണത്തിൽ വേവിച്ച ഉരുളക്കിഴങ്ങ് ചേർക്കുന്നത് ശരീരഭാരം വർധിപ്പിക്കില്ല. വേവിച്ച ഉരുളക്കിഴങ്ങിൽ കലോറി കുറവാണ്. പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ വേവിച്ച ഉരുളക്കിഴങ്ങ് ചേർക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകില്ല.


- ഉരുളക്കിഴങ്ങിന്റെ തൊലിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഫൈബർ ദഹനം എളുപ്പമുള്ളതാക്കാൻ സഹായിക്കുന്നു. കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്യും. ചെറിയ ഉരുളക്കിഴങ്ങുകളും ചുവന്ന ഉരുളക്കിഴങ്ങുകളും തൊലി ഉൾപ്പെടെ പാകം ചെയ്ത് കഴിക്കാവുന്നതാണ്.


ALSO READ: Sprouts: മുളപ്പിച്ച പയറുവർ​ഗങ്ങൾ നല്ലതാണ്; എന്നാൽ ദിവസവും കഴിക്കുന്നവർ ശ്രദ്ധിക്കണം


- ആരോഗ്യകരമായ സാലഡുകൾ ഉണ്ടാക്കാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. വേവിച്ച ഉരുളക്കിഴങ്ങാണ് സാലഡിൽ ഉപയോ​ഗിക്കേണ്ടത്. സാലഡിൽ ഉയർന്ന പ്രോട്ടീനും നാരുകളുമുള്ള മറ്റ് ഭക്ഷണങ്ങൾ ചേർത്ത് പോഷകസമൃദ്ധമായ ഭക്ഷണമായി കഴിക്കാം.


- ഉരുളക്കിഴങ്ങിലെ പോഷകാംശം നിലനിർത്താൻ, പാകം ചെയ്യുമ്പോൾ എണ്ണ ചേർക്കുന്നത് കുറയ്ക്കുക. കൂടാതെ, വെണ്ണ കൊണ്ട് ഉരുളക്കിഴങ്ങ് ബേക്ക് ചെയ്യുന്നത് കലോറി വർധിപ്പിക്കും. ഓർഗാനിക് ഉരുളക്കിഴങ്ങിൽ ഡയറ്ററി ഫൈബർ കൂടുതലാണ്, അതിനാൽ ഓർ​ഗാനിക് ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.