പ്രെഗ്നൻസി ഡയറ്റ്: ​ഗർഭാവസ്ഥ മുന്നോട്ട് പോകുംതോറും നിങ്ങളുടെ ശരീരം കൂടുതൽ സമ്മർദത്തിലാകും. നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ ഇത് മറികടക്കാം. നിങ്ങളുടെ ഗർഭപിണ്ഡത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ആവശ്യമായ പോഷകങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ഗർഭാവസ്ഥയിലുടനീളം പോഷകാഹാരത്തിന്റെ പ്രാധാന്യമുണ്ട്. ഗർഭാവസ്ഥയിൽ ആവശ്യത്തിന് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗർഭാവസ്ഥയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് അവശ്യ പോഷകങ്ങൾ


ഫോളിക് ആസിഡ്: ഗർഭപിണ്ഡത്തിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വികാസത്തിന് ഫോളിക് ആസിഡ് ആവശ്യമാണ്. ഗർഭധാരണത്തിന്റെയും ​ഗർഭാവസ്ഥയുടെയുംം ആദ്യ ആഴ്ചകളിൽ ഫോളിക് ആസിഡിനേക്കാൾ സുപ്രധാനമായ ഒരു പോഷകവും ഇല്ല. ഉറവിടങ്ങൾ: ചീര, ബീറ്റ്റൂട്ട്, ബ്രോക്കോളി, സിട്രസ് പഴങ്ങൾ.


കാത്സ്യം: കുഞ്ഞിന്റെ എല്ലുകൾ, പല്ലുകൾ, പേശികൾ എന്നിവയുടെ വികാസത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. ഇത് അമ്മയുടെ എല്ലുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കുന്നു. ഏറ്റവും പ്രധാനമായി, കുഞ്ഞിന് സാധാരണ ഹൃദയമിടിപ്പ് നിലനിർത്താൻ കാത്സ്യം ആവശ്യമാണ്. ഹോർമോൺ സ്രവണം, പേശികളുടെ സങ്കോചം, നാഡി സംപ്രേക്ഷണം, രക്തം കട്ടപിടിക്കൽ തുടങ്ങിയ ശരീര പ്രവർത്തനങ്ങളും കാത്സ്യം കഴിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉറവിടങ്ങൾ: പാൽ, പച്ച ഇലക്കറികൾ, ഓറഞ്ച്, പരിപ്പ്, അത്തിപ്പഴം, ആപ്രിക്കോട്ട്.


ALSO READ: World Hepatitis Day 2023: ലോക ഹെപ്പറ്റൈറ്റിസ് ദിനം; കരളിന്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ


ഇരുമ്പ്: ഓക്സിജൻ ശരീരത്തിന്റെ ഓരോ ഭാ​ഗത്തേക്കും എത്തിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയ്ക്കും ഗർഭപി‍ണ്ഡത്തിന്റെയും മറുപിള്ളയുടെയും വികാസത്തിനും ഇരുമ്പ് നിർണായകമാണ്. ഇരുമ്പിന്റെ കുറവ് അമ്മമാരിലെ രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് മാസം തികയാതെയുള്ള പ്രസവത്തിനും കുഞ്ഞിന്റെ ഭാരക്കുറവിനും സാധ്യത വർധിപ്പിക്കുന്നു. ഉറവിടങ്ങൾ: മാതളനാരകം, ചീര, കശുവണ്ടി, മത്തങ്ങ വിത്തുകൾ.


പ്രോട്ടീനുകൾ: പ്രോട്ടീനുകൾ ശരീരത്തിന്റെ നിർമാണ ഘടകങ്ങളാണ്. തലച്ചോറുൾപ്പെടെയുള്ള ഗർഭപിണ്ഡത്തിന്റെ ടിഷ്യുവിന്റെ വളർച്ചയെ ഇത് ബാധിക്കുന്നു. ഗർഭാവസ്ഥയിൽ സ്തനത്തെയും ഗർഭാശയ കോശങ്ങളെയും വളരാൻ സഹായിക്കുകയും രക്ത വിതരണം വർധിപ്പിക്കുന്നതിൽ പങ്ക് വഹിക്കുകയും ചെയ്യുന്നതിനാൽ അമ്മയാകാൻ പോകുന്ന സ്ത്രീയ്ക്കും പ്രോട്ടീനുകൾ ആവശ്യമാണ്. ഉറവിടങ്ങൾ: പനീർ, പരിപ്പ്, നെയ്യ്.


വിറ്റാമിൻ ഡി: ഇത് കുഞ്ഞിന്റെ എല്ലുകളുടെ വളർച്ചയ്ക്കും ആരോഗ്യകരമായ രോഗപ്രതിരോധ പ്രവർത്തനത്തിനും സഹായിക്കുന്നു. കുഞ്ഞിന്റെ എല്ലുകളും പല്ലുകളും നിർമ്മിക്കാൻ സഹായിക്കുന്ന കാത്സ്യം ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. ഉറവിടങ്ങൾ: മുട്ടയുടെ മഞ്ഞക്കരു, കൂൺ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.