Pregnancy Tourism : ആര്യൻ വംശത്തിലുള്ള കുട്ടികളെ വേണം; യുവതികൾ ഗർഭം ധരിക്കാൻ ലഡാക്കിലേക്ക്
ഈ ഗ്രാമങ്ങളിലെ പുരുഷന്മാർക്ക് എന്താണ് പ്രത്യേകത എന്നല്ലേ? ഇവർ പൂർണമായും ആര്യന്മാരാണ്.
ആര്യൻ (Aryan) വംശത്തിലുള്ള കുട്ടികളെ ലഭിക്കാൻ വേണ്ടി ഗർഭിണികൾ (Pregnancy) ആകാൻ മാത്രം ഇന്ത്യയിലെ ഒരു ഉൾഗ്രാമത്തിലേക്ക് എത്തുകയാണ് യൂറോപ്പ്യൻ (European) യുവതികൾ. ഇതൊരു കഥയോ സിനിമയോ ഒന്നുമല്ല സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്. ഇത് ഇപ്പോൾ പ്രെഗ്നൻസി ടൂറിസം (Pregnancy Tourism) എന്നാണ് അറിയപ്പെടുന്നത്.
ലഡാക്കിലെ ധാ, ഹാനു എന്നീ ഗ്രാമങ്ങളിലേക്ക് ആണ് ഗർഭിണികൾ ആകാൻ വേണ്ടി മാത്രം യുവതികളായ യാത്രക്കാർ എത്തുന്നത്. ഈ ഗ്രാമങ്ങളിലെ പുരുഷന്മാർക്ക് എന്താണ് പ്രത്യേകത എന്നല്ലേ? ഇവർ പൂർണമായും ആര്യന്മാരാണ്. ഇവിടത്തെ ആര്യന്മാരിൽ മറ്റ് വംശജരുടെ രക്‌തം കലർന്നിട്ടില്ലെന്നുള്ളതാണ് പ്രത്യേകതയായി കാണുന്നത്.
ALSO READ: Benefits of Green Peas: പ്രോട്ടീന്റെ കലവറയാണ് 'ഗ്രീൻപീസ്', ഇത് ശൈത്യകാലത്ത് കഴിക്കുന്നത് അത്യുത്തമം
ഏഴാം നൂറ്റാണ്ടിലാണ് ഇതിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. അലക്സാണ്ടർ ദി ഗ്രേറ്റ് ഇന്ത്യ ആക്രമിച്ച സമയത്ത് .യുദ്ധത്തിന് ശേഷം അലക്സാണ്ടർ മടങ്ങിയപ്പോൾ, നിരവധി യോദ്ധാക്കൾ ഇന്ഡസ് വാലിയിൽ സ്ഥിരതാമസമാക്കി. ഇവിടെ താമസമാക്കിയ യോദ്ധാക്കളുടെ വംശജരാണ്, ഈ ഗ്രാമത്തിൽ ഇപ്പോൾ ഉള്ളതെന്നാണ് വിശ്വസിക്കുന്നത്.
ALSO READ: Happy New Year 2022 | നിങ്ങൾക്ക് ഏറ്റവും പ്രയിപ്പെട്ടവർക്ക് അയക്കാനുള്ള ഹാപ്പി ന്യൂ ഇയർ സന്ദേശങ്ങൾ
ഇന്ന് ഈ ലോകത്ത് പൂർണമായും ആര്യന്മാരായിട്ടുള്ളത് ഇവർ മാത്രമാമെന്നാണ് വിശ്വസിക്കുന്നത്. ഇവിടെ എത്തുന്ന യുവതികൾ ബ്രോഖപ വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാരിൽ നിന്ന് ഗർഭിണികൾ ആകുകയും തിരികെ മടങ്ങുകയും, ചെയ്യുമെന്നാണ് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത്.
ലഡാകിലെ മറ്റ് പുരുഷന്മാരിൽ നിന്ന് വിപരീതമായി, ബ്രോഖപ വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാർക്ക് ഇൻഡോ - ആര്യൻ ഫീച്ചറുകൾ ഉണ്ട്. ഇളം നിറമുള്ള കണ്ണുകൾ, ഉയർന്ന കവിൾത്തടങ്ങൾ, നീണ്ട മുടി, വിളറിയ ചർമ്മം, ടിബറ്റൻ ആളുകളെകാൾ പൊക്കം എന്നിവയൊക്കെ ഇവിടെയുള്ളവർക്കുണ്ട്. എന്നാൽ ഇവിടെ ഉള്ളവർ മറ്റ് വംശത്തിലുള്ളവരെ കല്യാണം കഴിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...