ഗർഭകാലം എന്ന് പറയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും മനോഹരവും എന്നാൽ സങ്കീർണ്ണവുമായ ഒരു കാലഘട്ടമാണ്. ഈ സമയത്ത് ശരിയായ ഭക്ഷണക്രമം നിലനിർത്തുന്നത് മുതൽ വിവിധ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയം എല്ലാ കാര്യത്തിലും മുൻ​ഗണന നൽകേണ്ടതുണ്ട്. കാരണം ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങൾ ഈ സമയത്ത് സ്ത്രീകളിൽ സംഭവിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നല്ല ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. അമ്മമാർ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് ​ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകങ്ങളുൾപ്പെടെ എല്ലാം ചെല്ലുന്നത്. അമ്മ ചെയ്യുന്ന ഓരോ പ്രവൃത്തിയും കുഞ്ഞിനെ സ്വാധീനിക്കുന്നതിനാൽ, അവർ ശരിയായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ​ഗർഭിണികളായ സ്ത്രീകൾ ദൈനംദിന പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 7 സൂപ്പർഫുഡുകൾ ഏതൊക്കെയെന്ന് നോക്കാം.


മുട്ട
കോളിൻ കൂടുതലായി ഉപയോഗിക്കുന്നത് കുഞ്ഞുങ്ങൾ ജനിച്ച ശേഷം അവരുടെ മെച്ചപ്പെട്ട മസ്തിഷ്ക വികാസത്തിന് സഹായിക്കുമെന്നാണ് പഠനം. മുട്ടകളിൽ കോളിൻ അടങ്ങിയിട്ടുണ്ട്. അവസാന മൂന്ന് മാസം അമ്മമാർ മുട്ട കഴിക്കുകയാണെങ്കിൽ, ഇത് കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയ്ക്ക് ശരിക്കും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


ഇലക്കറികൾ
ഇലക്കറികൾ വളരെ പോഷകഗുണമുള്ളതും അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും അത്യാവശ്യവുമാണ്. നാരുകൾ അല്ലെങ്കിൽ ഫൈബർ ധാരാളം ഉള്ളതിനാൽ ​ഗർഭകാലത്ത് അവ പ്രധാനമാണ്. കു‍ഞ്ഞിന് ആവശ്യമായ പോഷകങ്ങൾ നൽകാൻ ഇത് സഹായിക്കും.


Also Read: Yoga: ഗ്യാസും അസിഡിറ്റിയും അലട്ടുന്നുവോ? ഈ യോഗാസനങ്ങൾ പരിശീലിക്കൂ


സാൽമൺ
സാൽമൺ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് കുഞ്ഞിന്റെ കണ്ണുകളുടെയും തലച്ചോറിന്റെയും വികാസത്തിന് അത്യന്താപേക്ഷിതമാണ്. കുഞ്ഞിന്റെ വികാസത്തിന് അത്യന്താപേക്ഷിതമായ ഡിഎച്ച്എയുടെ മികച്ച ഉറവിടം കൂടിയാണിത്.


ശതാവരിച്ചെടി
ശതാവരിയിൽ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ അമ്മയ്ക്കും കുഞ്ഞിനും ഈ പോഷകം ആവശ്യമായി വരുന്നത് എന്തുകൊണ്ട്? സ്‌പൈന ബിഫിഡ പോലുള്ള ന്യൂറൽ ട്യൂബ് ഡിസോർഡർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനാൽ ഫോളേറ്റ് അത്യാവശ്യമാണ്.


​ഗ്രീക്ക് യോ​ഗർട്ട്
ഗർഭിണികൾ തൈരോ ഗ്രീക്ക് യോ​ഗർട്ടോ പതിവായി കഴിക്കുന്നത് നല്ലതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. കാരണം തൈരിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി, കാൽസ്യം, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ മൊത്തത്തിലുള്ള വികസനത്തിന് സഹായിക്കും.


ചിക്കൻ
ചിക്കൻ പോലുള്ള ഭക്ഷണങ്ങൾ ഗർഭകാലത്ത് കഴിക്കേണ്ടത് ആവശ്യമാണ്. അവയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, സസ്യാഹാരത്തെ അപേക്ഷിച്ച് ശരീരത്തിൽ ഹീം ഇരുമ്പ് നന്നായി ആഗിരണം ചെയ്യാനും സഹായിക്കുന്നു. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ചിക്കൻ, പന്നിയിറച്ചി, ബീഫ്, ടർക്കി എന്നിവ ഉൾപ്പെടുത്താം.


മത്തങ്ങ വിത്തുകൾ
മഗ്നീഷ്യം മനുഷ്യ ശരീരത്തിന് പ്രധാനമാണ്. കാരണം നമ്മുടെ ശരീരത്തിന്റെ ഒന്നിലധികം പ്രവർത്തനങ്ങൾ സന്തുലിതമാക്കുന്നതാണിത്. ഉദാഹരണത്തിന്, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, പ്രോട്ടീൻ സമന്വയം, പേശികളുടെയും നാഡികളുടെയും പ്രവർത്തനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഗർഭിണികൾ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇത്. നിലക്കടല, ചിയ വിത്തുകൾ, കശുവണ്ടി, അവോക്കാഡോ തുടങ്ങിയ ഭക്ഷണങ്ങളിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.