ഉഷ്ണമേഖലാ ഫലമാണ് ഐസ് ആപ്പിൾ. പനയിൽ നിന്നാണ് ഐസ് ആപ്പിൾ അഥവാ നൊങ്ക് ലഭിക്കുന്നത്. വേനൽക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച ഫലമാണിത്. ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്ന നൊങ്ക് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. ഐസ് ആപ്പിൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തെ തണുപ്പിക്കാനും ചൂടിൽ നിന്ന് ശരീരത്തിന് സംരക്ഷണം നൽകാനും സഹായിക്കുന്നു. ഇന്ത്യ, തായ്ലൻഡ്, കംബോഡിയ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ഉഷ്ണമേഖലാ രാജ്യങ്ങളിലാണ് പന നൊങ്ക് കാണപ്പെടുന്നത്. ഐസ് ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളും വേനൽക്കാലത്ത് ഇത് ശരീരത്തെ ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നത് എങ്ങനെയെന്നും അറിയാം.


ഇലക്ട്രോലൈറ്റ്: വേനൽക്കാലത്ത് ശരീരത്തിൽ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തേണ്ടത് പ്രധാനമാണ്. വിയർപ്പിലൂടെ സോഡിയം, പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയ പ്രധാന ധാതുക്കൾ നഷ്ടപ്പെടും. അതിനാൽ, ശരീരത്തിന് ഈ ധാതുക്കൾ ലഭിക്കാൻ ഐസ് ആപ്പിൾ കഴിക്കുന്നത് ​ഗുണം ചെയ്യും. ഇത് ശരീരത്തിന് ആവശ്യമായ ധാതുക്കൾ നൽകുന്നു.


ALSO READ: വേനൽക്കാലത്തെ സൂപ്പർ സ്റ്റാർ; പച്ച മാങ്ങ നൽകും ഇത്രയും ​ഗുണങ്ങൾ


ഊർജ്ജം നൽകുന്നു: ഐസ് ആപ്പിൾ ശരീരത്തിന് ഊർജ്ജം നൽകുന്നതിന് മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരയും കാർബോഹൈഡ്രേറ്റും ആണ് ശരീരത്തിന് ആവശ്യത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നത്. സംസ്കരിച്ച മധുരപലഹാരങ്ങൾക്ക് ഒരു മികച്ച ബദലാണിത്.


ദഹനത്തിന് മികച്ചത്: ഐസ് ആപ്പിളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. വേനൽക്കാലത്ത് നിർജ്ജലീകരണത്തിന് സാധ്യത കൂടുതലാണ്. ഇത് മലബന്ധത്തിനും ദഹനപ്രശ്നങ്ങൾക്കും കാരണമാകും. ഐസ് ആപ്പിളിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മികച്ചതാക്കാനും കുടിലിലെ ആരോ​ഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.


ഹീറ്റ്സ്ട്രോക്ക് തടയുന്നു: വേനൽക്കാലത്ത് ഐസ് ആപ്പിൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരതാപനില കുറയ്ക്കാൻ സഹായിക്കും. ഇത് വേനൽക്കാലത്തെ ചൂടിൽ നിന്ന് ആശ്വാസം നൽകുകയും ഹീറ്റ് സ്ട്രോക്കും ചൂടുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.


ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ഐസ് ആപ്പിളിൽ അടങ്ങിയിരിക്കുന്ന ജലാംശം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൊഴുപ്പ് കത്തിച്ചുകളയാനും ഇത് സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.