Sitting Job: ഏറെ നേരം കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? നിങ്ങളെ കാത്തിരിയ്ക്കുന്നത് ഈ രോഗങ്ങള്‍
Sitting Job Side Effects: ഏറെ നേരം കസേരയിൽ ഇരുന്നു ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കാരണം ദീര്‍ഘനേരം ഇരിക്കുന്നത് പേശികളെയും അസ്ഥികളെയും ദുര്‍ബലമാക്കുകയും അത് പിന്നീട് ഗുരുതരമായ പല രോഗങ്ങള്‍ക്കും വഴി തെളിക്കുകയും ചെയ്യുന്നു.
Sitting Job Side Effects: നമുക്കറിയാം ജോലി ഇന്ന് ഏറെ പ്രധാനമാണ്, എന്നാല്‍ അതേപോലെതന്നെ പ്രധാനമാണ് വിശ്രമവും. ഓഫീസിൽ ഏറെ നേരം കസേരയിൽ ഇരുന്നു ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കാരണം ദീര്‍ഘനേരം ഇരിക്കുന്നത് പേശികളെയും അസ്ഥികളെയും ദുര്‍ബലമാക്കുകയും അത് പിന്നീട് ഗുരുതരമായ പല രോഗങ്ങള്‍ക്കും വഴി തെളിക്കുകയും ചെയ്യുന്നു.
Also Read: Weekly Horoscope January 29 - Feb 4: ഈ രാശിക്കാര്‍ക്ക് ഈ ആഴ്ച മോശം സമയം!! പ്രതിവാര ജാതകം അറിയാം
ഇന്നത്തെ ജീവിതശൈലിയിൽ, ഓഫീസിൽ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് സാധാരണമായിരിക്കുന്നു. വീട്ടിൽ വന്നതിനു ശേഷവും അത് തുടരുന്നു. അതായത്, ടിവി കാണുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴോ നാം ഇരിയ്ക്കുകയാണ് പതിവ്. ദീർഘനേരം ഇങ്ങനെ ഇരിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അതിനാല്‍ ഇത്തരത്തില്‍ ദീർഘനേരം ഇരിയ്ക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് സംഭവിക്കാവുന്ന ദോഷങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
Also Read: February Planetary Transits 2024: ഫെബ്രുവരിയിൽ, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും, പണത്തിന്റെ പെരുമഴ
കസേരയോടുള്ള നമ്മുടെ സ്നേഹം പല അസുഖങ്ങള്‍ക്കും കാരണമാകാം, ദീർഘനേരം ഇരിക്കുന്നത് 5 പ്രധാന ദോഷങ്ങൾക്ക് കാരണമാകും.
ദീർഘനേരം ഇരിക്കുന്നതിന്റെ 5 പ്രധാന ദോഷങ്ങൾ
1. പൊണ്ണത്തടി
ഇരിക്കുന്ന അവസ്ഥ നമ്മുടെ ശരീരത്തിലെ കലോറി എരിയുന്നത് കുറയ്ക്കുന്നു, ഇത് ക്രമേണ ശരീരഭാരം കൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പൊണ്ണത്തടി പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങി പല ഗുരുതരമായ രോഗങ്ങൾക്കും പിന്നീട് കാരണമാകും.
2. പ്രമേഹം
ദീർഘനേരം ഇരിക്കുന്നത് ശരീരത്തിലെ ഇൻസുലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇത് ക്രമേണ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
3. ഹൃദ്രോഗം
ഇരിക്കുന്നത് രക്തചംക്രമണം കുറയ്ക്കുന്നു, ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയും ഇരിക്കുന്നതുമൂലം വർദ്ധിക്കും.
4. ക്യാൻസർ
ദീർഘനേരം ഇരിക്കുന്നത് വൻകുടലിലെ കാൻസർ, സ്തനാർബുദം തുടങ്ങിയ ചിലതരം ക്യാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
5. എല്ലുകളും പേശികളും ദുർബലമാകും
ഏറെ നേരം ഇരിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ചലനത്തിനുള്ള സാധ്യത കുറയ്ക്കുന്നു, അതിനാൽ അവ ദുർബലമാകും. ഇത് ഓസ്റ്റിയോപൊറോസിസ്, വീഴാനുള്ള സാധ്യത, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
കസേരയുമായുള്ള നമ്മുടെ അടുപ്പം എങ്ങിനെ നിയന്ത്രിക്കാം?
നിങ്ങൾ ഒരു ഓഫീസിൽ ജോലി ചെയ്യുകയാണെങ്കിൽ, ഓരോ മണിക്കൂറിലും എഴുന്നേറ്റ് കുറച്ച് മിനിറ്റ് നടക്കുക, കുറച്ച് സ്ട്രെച്ചിംഗ് ചെയ്യുക. പടികൾ കയറുക, വെള്ളം കുടിക്കുക, ഉച്ചഭക്ഷണ ഇടവേളയിൽ അല്പം നടക്കാൻ പോകുക. വീട്ടിലിരുന്ന് പോലും ടിവി കാണുമ്പോഴോ മൊബൈൽ ഉപയോഗിക്കുമ്പോഴോ ഇടയ്ക്കിടെ എഴുന്നേറ്റ് അല്പം നടക്കുക.
തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ മനസിൽ സൂക്ഷിക്കുക
തുടർച്ചയായി 2 മണിക്കൂറിൽ കൂടുതൽ ഒരിടത്ത് ഇരിക്കരുത്.
ഓരോ മണിക്കൂറിലും കുറഞ്ഞത് 5 മിനിറ്റെങ്കിലും എഴുന്നേറ്റ് നടക്കുക.
പതിവായി വ്യായാമം ചെയ്യുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy