Prostate Cancer: പ്രോസ്റ്റേറ്റ് കാൻസർ; ഈ ലക്ഷണം പുരുഷന്മാർ അവഗണിക്കരുത്
Prostate Cancer: അമിതവണ്ണമുള്ളവരിലും പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച കുടുംബ ചരിത്രമുള്ളവരിലും പ്രോസ്റ്റേറ്റ് കാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
വലിയൊരു വിഭാഗം പുരുഷന്മാരെയും പ്രോസ്റ്റേറ്റ് കാൻസർ ബാധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല, ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാം. അമിതവണ്ണമുള്ളവരിലും പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച കുടുംബ ചരിത്രമുള്ളവരിലും പ്രോസ്റ്റേറ്റ് കാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രോസ്റ്റേറ്റ് കാൻസർ: പുരുഷന്മാർ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണം:
പ്രോസ്റ്റേറ്റ് ക്യാൻസർ എന്നത് പ്രോസ്റ്റേറ്റിൽ ആരംഭിക്കുന്ന ക്യാൻസറാണ്. പുരുഷന്മാരിലെ വാൽനട്ട് ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് ബീജം ഉണ്ടാക്കാൻ സഹായിക്കുന്നു. കോശങ്ങൾ നിയന്ത്രണാതീതമായി വളരുമ്പോൾ പ്രോസ്റ്റേറ്റ് കാൻസർ ആരംഭിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ഈ ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിൽ വ്യക്തമായ കാരണങ്ങളൊന്നുമില്ല. ഈ അർബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും.
പ്രോസ്റ്റേറ്റ് കാൻസർ ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്കും പടരുകയാണെങ്കിൽ, അതിനെ അഡ്വാൻസ്ഡ് പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന് വിളിക്കുന്നു. അസ്ഥികളിൽ വേദന, ക്ഷീണം, ശരീര ഭാരം കുറയൽ എന്നിവയാണ് പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധാരണ ലക്ഷണങ്ങൾ. കൂടാതെ, ചില ആളുകൾക്ക് കാൻസർ പടർന്ന സ്ഥലത്തും പ്രത്യേക ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം. പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങൾ ശരീരത്തിന്റെ ഏത് ഭാഗത്തേക്കും പടരാനുള്ള സാധ്യതയുണ്ട്.
ALSO READ: ഈ സൂചനകളെ അവഗണിക്കരുത്; ഹൃദയം ദുർബലമാകുന്നതിന്റെ പ്രധാന സൂചനകളാകാം
പ്രോസ്റ്റേറ്റ് കാൻസർ മെറ്റാസ്റ്റാസിസ് മിക്കപ്പോഴും സംഭവിക്കുന്നത് ലിംഫ് നോഡുകളിലും എല്ലുകളിലുമാണ്. പ്രോസ്റ്റേറ്റ് കാൻസർ കാലുകളിലേക്ക് പടരുമ്പോൾ ചില സൂചനകളുണ്ട്. പ്രോസ്റ്റേറ്റ് കാൻസർ പടരുന്നതിന്റെ ലക്ഷണങ്ങളിലൊന്ന് കാലിൽ വീക്കം ഉണ്ടാകുന്നതാണ്. കാൻസർ ലിംഫ് നോഡുകളിലേക്ക് പടർന്നാൽ അത് കാലുകളിൽ വലിയ രീതിയിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകും.
പുരുഷന്മാർ അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങൾ:
പ്രോസ്റ്റേറ്റ് കാൻസർ കാലുകളിലേക്ക് പടരുമ്പോൾ കാലിൽ നീർവീക്കം കാണപ്പെടുന്നു, ഈ വീക്കം ലിംഫോഡീമ എന്നറിയപ്പെടുന്നു.
പുറം, ഇടുപ്പ്, നെഞ്ച്, കാലുകൾ എന്നിവിടങ്ങളിൽ വേദനയും മരവിപ്പും കാണപ്പെടുന്നു.
പ്രോസ്റ്റേറ്റ് കാൻസർ പുറകിലും പെൽവിക് ഏരിയയിലും അസ്വസ്ഥതയും വേദനയും ഉണ്ടാക്കാം.
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവയും പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങളാണ്.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...