ത്വക്ക് രോഗമായ സോറിയാസിസിന് നൽകുന്ന മരുന്ന് കോവിഡ്-19 രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വസനപ്രശ്നങ്ങൾ പ്രകടമാകുന്ന രോഗികൾക്ക് സോറിയാസിസ് ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന ഐറ്റൊലൈസുമാബ് (Itolizumab) എന്ന മരുന്ന് നൽകാനുള്ള നിർദേശത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

മോണോക്ലോണൽ ആന്റിബോഡി(monoclonal antibody) ഇൻജക്ഷനായ ഐറ്റൊലൈസുമാബ് അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ നൽകാനാണ് നിർദേശം. ഗുരുതര കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ സ്ട്രോക്കിനെ(cytokine stroke) പ്രതിരോധിക്കാനാണ് ഐറ്റൊലൈസുമാബ് നൽകുന്നത്. 


Also Read: കോവിഡ് 19 മഹാമാരിക്കിടയില്‍ പരീക്ഷ നടത്തുന്നത് അനീതിയാണെന്ന് രാഹുല്‍ ഗാന്ധി


കൊറോണവൈറസ് ബാധിച്ചവരിൽ ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ അമിതപ്രതികരണം മൂലം സൈറ്റോക്കിന്റെ ഉത്‌പാദനം വർധിക്കുന്നതാണ് ശ്വാസകോശങ്ങൾ പ്രവർത്തനരഹിതമാകുന്നതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.


പൾമനോളജിസ്റ്റുകളും ഫാർമക്കോളജിസ്റ്റുകളും എയിംസിലെ മെഡിക്കൽ വിദഗ്ധരും ഉൾപ്പെടുന്ന വിദഗ്ധകമ്മിറ്റി ക്ലിനിക്കൽ ട്രയലിൽ ഐറ്റൊലൈസുമാബ് തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോവിഡ് ചികിത്സയിൽ ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചതെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഡോ. വി ജി സൊമാനി വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസിസ്റ്റ് കമ്പനിയായ ബയോകോൺ ആണ് ഐറ്റൊലൈസുമാബിന്റെ ഉത്‌പാദകർ